Follow Us On

11

June

2025

Wednesday

പള്ളിപണിക്കായി പൂച്ചട്ടി ഉണ്ടാക്കുന്ന വൈദീകന്‍; ‘ദി വണ്‍’ ലേലം ചെയ്യും

പള്ളിപണിക്കായി പൂച്ചട്ടി ഉണ്ടാക്കുന്ന വൈദീകന്‍;  ‘ദി വണ്‍’ ലേലം ചെയ്യും

ബാര്‍ണ്‍സ്‌ലി/ ഇംഗ്ലണ്ട്: ദൈവാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പണം സ്വരൂപിക്കാന്‍ ഇടവക വികാരി കണ്ടെത്തിയ മാര്‍ഗം ശ്രദ്ധേയമാകുന്നു. യുകെയിലെ ബാര്‍ണ്‍സ്‌ലിയിലുള്ള ഓള്‍ സെയ്ന്റ്‌സ് ദൈവാലയ വികാരി റവ. കെയ്ത് ഫെരോ ആണ് കളിമണ്‍ പൂച്ചട്ടികള്‍ നിര്‍മിച്ച് വില്പന നടത്തി പണം സ്വരൂപിക്കുന്നത്. ഇതിനോടകം 70,000 പൗണ്ട് അദ്ദേഹം സ്വരൂപിച്ചു കഴിഞ്ഞു.

കാവ്‌തോണിലെ കളിമണ്‍ നിര്‍മ്മാണ കമ്പനിയായ വില്യം ബ്ലൈത്തിന്റെ ഉടമയായ ഗോര്‍ഡന്‍ ഹാരിസണിന്റെ സഹായത്തോടെയാണ് വൈദികന്റെ പൂച്ചട്ടി നിര്‍മാണം. കളിമണ്‍ പാത്ര നിര്‍മാണം തന്റെ ജീവിതത്തില്‍ ഇതാദ്യമാണെന്നും പഠിക്കാന്‍ അല്പം ബുദ്ധിമുട്ടായിരുന്നുവെന്നും വൈദികന്‍ പറയുന്നു. പുറമേ നിന്ന് കാണുന്നതിനെക്കാള്‍ കൂടുതല്‍ വൈദഗ്ധ്യം പൂച്ചട്ടിനിര്‍മാണത്തിന് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ നിരവധി ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ തന്നെ സഹായിച്ചതായും ഒരു ദൈവാലയം ജനങ്ങള്‍ എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് ഇതിലൂടെ തനിക്ക് മനസിലായെന്നും വൈദികന്‍ പറയുന്നു. പൂച്ചട്ടി നിര്‍മാണത്തിലൂടെ സമാഹരിക്കുന്ന പണം മുഴുവന്‍ ദൈവാലയത്തിന്റെ അറ്റകുറ്റ പണികള്‍ക്കായി വിനിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.

ഓരോ പാത്രത്തിനും പ്രത്യേക നമ്പറുകള്‍ നല്കിയിട്ടുണ്ട്. ആദ്യം നിര്‍മ്മിച്ച ‘ദി വണ്‍’ എന്ന പാത്രം പിന്നീട് ലേലം ചെയ്യുമെന്നും വൈദികന്‍ പറഞ്ഞു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?