പനാജി: മറാത്ത രാജാവായിരുന്ന ഛത്രപധി ശിവാജി മഹാരാജാവിനെ അപമാനിച്ചുവെന്നതിന്റെ പേരില്‍ ഗോവയിലെ വൈദികന്റെ പേരില്‍ ചാര്‍ജ് ചെയ്തിരുന്ന കേസ് ഹൈക്കോടതി റദ്ദ് ചെയ്തതിനെ കത്തോലിക്കര്‍ സ്വാഗതം ചെയ്തു.
ചിക്കാലിമിലെ വികാരിയായിരുന്ന ഫാ. ബോള്‍മാക്‌സ് പെരേരയുടെ പേരില്‍ കഴിഞ്ഞ 8 മാസമായി നിലവിലുണ്ടായിരുന്ന കേസാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് തള്ളിക്കളഞ്ഞത്. വാസ്‌കോയിലെ പോലീസ് 2023 ഓഗസ്റ്റ് നാലിനാണ് ഹിന്ദുമതമൗലികവാദികളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് വൈദികനെ അറസ്റ്റ് ചെയ്തത്. ശിവാജി മഹാരാജാവിനെ അപമാനിച്ചുവെന്നായിരുന്നു ആരോപണം. പോലീസ് അദ്ദേഹത്തിനെതിരെ ഇന്ത്യന്‍ പീനല്‍കോഡ് സെക്ഷന്‍ 295, 504 എന്നിവ അനുസരിച്ച് കേസെടുത്തു. എന്നാല്‍, നാലുദിവസത്തിനുശേഷം മാര്‍ഗോവയിലെ സെഷന്‍സ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.
2023 ജൂലൈ 30 ന് ഞായറാഴ്ചത്തെ വൈദികന്റെ പ്രസംഗത്തെ വളച്ചൊടിച്ചായിരുന്നു കേസ്. എന്നാല്‍ വൈദികന്റെ പ്രസംഗത്തില്‍ തെറ്റില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
Leave a Comment
Your email address will not be published. Required fields are marked with *