Follow Us On

20

April

2025

Sunday

125 പേര്‍ രക്തം ദാനം ചെയ്ത് അമല ആശുപത്രിയില്‍ ലോക രക്തദാന ദിനാചരണം

125 പേര്‍ രക്തം ദാനം ചെയ്ത് അമല ആശുപത്രിയില്‍ ലോക രക്തദാന ദിനാചരണം
തൃശൂര്‍:  ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി തൃശൂര്‍ അമല ആശുപത്രിയിലെ ഡോക്ടേഴ്‌സും സ്റ്റാഫ് അംഗങ്ങളും  വിദ്യാര്‍ത്ഥികളുമായ 125 പേര്‍ രക്തം ദാനം ചെയ്തു. അമലയില്‍ നടന്ന സമ്മേളനത്തില്‍ തൃശൂര്‍ അസിസ്റ്റന്റ് കളക്ടര്‍ അതുല്‍ സാഗര്‍ ഐഎഎസ് മുഖ്യാതിഥിയായിരുന്നു.
അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ, ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സിഎംഐ, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍ സിഎംഐ, അമല നേഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജി രഘുനാഥ്, അമല ബ്ലഡ് സെറ്റര്‍ മേധാവി ഡോ. വിനു വിപിന്‍, എമര്‍ജന്‍സി വിഭാഗം മേഥാവി ഡോ. ജോബിന്‍ ജോസ്, ഡോ. സുബിന്‍ കെ.മോഹന്‍, ജോബിന്‍ ജോണ്‍, അല്‍ഫോന്‍സ സെബാസ്റ്റ്യന്‍  എന്നിവര്‍ സംസാരിച്ചു.
രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച 20 കോ-ഓര്‍ഡിനേറ്റര്‍മാരെ മീറ്റിങ്ങില്‍ മെമന്റോ നല്‍കി ആദരിച്ചു. അമല നേഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ തെരുവു നാടകവും ബ്ലഡ് ഡൊണേഷന്‍ ചെയിനും ബ്ലഡ് ഡൊണേഷന്‍ ചലഞ്ചും ബോധവല്‍ക്കരണ ക്ലാസുകളും നടത്തി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?