Follow Us On

18

October

2024

Friday

കമ്മ്യൂണിസ്റ്റ് അധികാരികള്‍ കൊലപ്പെടുത്തിയ വൈദികനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

കമ്മ്യൂണിസ്റ്റ് അധികാരികള്‍ കൊലപ്പെടുത്തിയ വൈദികനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

ക്രാക്കോവ്/പോളണ്ട്: നാസി ജര്‍മനിയുടെയും സോവ്യറ്റ് യൂണിയന്റെയും അധിനിവേശന കാലഘട്ടത്തില്‍ കത്തോലിക്ക ആരാധനകളും ദിവ്യബലികളും നിരോധിച്ച സമയത്ത് അജപാലന ശുശ്രൂഷകള്‍ തുടര്‍ന്നതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച ഫാ. മൈക്കല്‍ റാപ്പക്കസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.  1946-ല്‍ 41 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഫാ. റാപ്പക്കസിനെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

പോളണ്ടിലെ ക്രാക്കോവിലുള്ള ലാഗിയവിനക്കിയിലെ ഡിവൈന്‍ മേഴ്‌സി ഷ്രൈനില്‍ നടന്ന ചടങ്ങുകള്‍ക്ക് വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള ഡിക്കാസ്ട്രി തലവന്‍ കര്‍ദിനാള്‍ മാര്‍സെല്ലൊ സെമേരാരോ കാര്‍മികത്വം വഹിച്ചു. ക്രാക്കോവ് അതിരൂപതയിലെ ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ സമാപനവും ഇതോടനുബന്ധിച്ച് നടന്നു.

വിദ്വേഷത്തിന്റെയും അക്രമത്തിന്റയും ഭയമുണ്ടാക്കുന്ന മറ്റ് പ്രതിസന്ധികളുടെയും മുമ്പില്‍ മരവിച്ച് പോകാതിരുന്ന ഫാ. റാപ്പക്കസ് ദിവ്യകാരുണ്യത്തില്‍ നിന്ന് സ്‌നേഹം സ്വീകരിച്ചുകൊണ്ട് തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതായി കര്‍ദിനാള്‍ മാര്‍സെല്ലോ സെമേരാരോ പറഞ്ഞു. ഇടവകജനത്തിന്റെ പേരുകളടങ്ങിയ ലിസ്റ്റായിരുന്നു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാപുസ്തകം. അതില്‍ നിന്ന് ഒരോ കുടുംബങ്ങളെയും ദൈവതിരുമുമ്പില്‍ സമര്‍പ്പിച്ച് അദ്ദേഹം പ്രാര്‍ത്ഥിച്ചിരുന്നതായും കര്‍ദിനാള്‍ സെമേരാരോ കൂട്ടിച്ചേര്‍ത്തു.

കത്തോലിക്ക ആരാധനകള്‍ക്കും ചടങ്ങുകള്‍ക്കും വിലക്കേര്‍പ്പെടുന്നിയ കാലഘട്ടത്തിലും തന്റെ അജഗണത്തെ വിട്ടുപോകാതെ ഇടവയില്‍ തുടര്‍ന്ന ഫാ. റാപ്പക്കസ് ജനത്തിന് അജപാലനപരമായ ശുശ്രൂഷകളെല്ലാം ലഭ്യമാക്കി. കമ്മ്യൂണിസ്റ്റ് അധികാരികളുടെ ഭീഷണി നിലനില്‍ക്കുന്ന സമയത്ത് നടത്തിയ ഒരു പ്രസംഗമധ്യേ ഫാ. റാപ്പക്കസ് ഇപ്രകാരം പറഞ്ഞു, ”മരിക്കേണ്ടി വന്നാലും സുവിശേഷം പ്രസംഗിക്കുന്നത് ഞാന്‍ അവസാനിപ്പിക്കില്ല. എന്റെ കുരിശ് ഞാന്‍ ഉപേക്ഷിക്കില്ല.”

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?