Follow Us On

16

September

2024

Monday

വരുന്നു… ആമസോണ്‍ പ്രൈമില്‍ ദാവീദിന്റെയും ഗോലിയാത്തിന്റെയും കഥ പറയുന്ന ‘ഹൗസ് ഓഫ് ഡേവിഡ്’

വരുന്നു… ആമസോണ്‍ പ്രൈമില്‍ ദാവീദിന്റെയും ഗോലിയാത്തിന്റെയും കഥ പറയുന്ന ‘ഹൗസ് ഓഫ് ഡേവിഡ്’

വാഷിംഗ്ടണ്‍ ഡിസി: ബൈബിള്‍ സംഭവങ്ങളെ ആസ്പദമാക്കി ‘ജീസസ് റെവല്യൂഷന്‍’ ഒരുക്കിയ ടീമിന്റെ പുതിയ ബൈബിള്‍ പരമ്പര അണിയറയില്‍ പുരോഗമിക്കുന്നു. ദാവീദിന്റെയും ഗോലിയാത്തിന്റെയും കഥ പറയുന്ന ‘ഹൗസ് ഓഫ് ഡേവിഡ്’ എന്ന ബൈബിള്‍ പരമ്പരയുടെ അഭിനേതാക്കളെ തിരഞ്ഞെടുത്തു കഴിഞ്ഞതായി ഡയറക്ടര്‍ ജോണ്‍ എര്‍വിന്‍ പറഞ്ഞു.

ജോണ്‍ എര്‍വിനും മുന്‍ നെറ്റ്ഫ്ലിക്സ് എക്സിക്യൂട്ടീവായ കെല്ലി മെറിമാന്‍ ഹൂഗ്സ്ട്രാറ്റനും ചേര്‍ന്ന് സ്ഥാപിച്ച വിശ്വാസാധിഷ്ഠിത മൂല്യങ്ങളാല്‍ പ്രവര്‍ത്തിക്കുന്ന സിനിമാ സ്റ്റുഡിയോയായ ദി വണ്ടര്‍ പ്രോജക്റ്റില്‍ നിന്ന് പിറവിയെടുക്കുന്ന ആദ്യ സംരംഭമാണ് ഈ പരമ്പര.

ഈജിപ്ഷ്യന്‍ അമേരിക്കന്‍ നടന്‍ മൈക്കല്‍ ഇസ്‌കന്ദറാണ് ദാവീദായി വേഷമിടുന്നത്. സാവൂള്‍ രാജാവായി അലി സുലിമാന്‍, സാമുവലായി സ്റ്റീഫന്‍ ലാങ്, ഗൊലിയാത്തായി മാര്‍ട്ടിന്‍ ഫോര്‍ഡ്, ദാവീദിന്റെ ഭാര്യമാരില്‍ ഒരാളായ അഹിനോമായി ഇസ്രായേല്‍ നടി അയേലെറ്റ് സുറര്‍ എന്നിവരും അഭിനയിക്കുന്നു.

വെറുമൊരു വിനോദം എന്നതിനെക്കാള്‍ ലോകത്തിനു വീണ്ടും പ്രതീക്ഷ നല്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹൂഗ്സ്ട്രേന്‍ പറഞ്ഞു. മൂവായിരം വര്‍ഷം പഴക്കമുള്ള ഒരു നായകന്റെ യാത്രയാണ് ഹൗസ് ഓഫ് ഡേവിഡ് എന്നും വിശ്വാസവും മൂല്യാധിഷ്ഠിത വിനോദവും തേടുന്ന ആഗോള പ്രേക്ഷകര്‍ക്കായി ചിത്രം സമര്‍പ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംജിഎം സ്റ്റുഡിയോയുമായി കരാറില്‍ ഏര്‍പ്പെട്ടതിന് ശേഷം ആമസോണ്‍ പ്രൈം വീഡിയോയ്ക്കായുള്ള ആദ്യ പ്രോജക്റ്റായ ഹൗസ് ഓഫ് ഡേവിഡിന്റെ നിര്‍മാണം ഗ്രീസില്‍ പുരോഗമിക്കുകയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?