Follow Us On

16

September

2024

Monday

ഇലേന ബെക്കാല്ലി മിലാനിലെ തിരുഹൃദയ കത്തോലിക്ക സര്‍വകലാശാലയുടെ ആദ്യ വനിത റെക്ടര്‍

ഇലേന ബെക്കാല്ലി മിലാനിലെ തിരുഹൃദയ കത്തോലിക്ക സര്‍വകലാശാലയുടെ ആദ്യ വനിത റെക്ടര്‍

മിലാന്‍: തിരുഹൃദയ കത്തോലിക്ക സര്‍വകലാശാലയുടെ ആദ്യ വനിതാ റെക്ടറായി ഇലേന ബെക്കാല്ലി നിയമിതയായി. നാല് വര്‍ഷത്തേക്കാണ് നിയമനം. നിലവില്‍ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ബാങ്കിംഗ്, ഫിനാന്‍സ് ആന്‍ഡ് ഇന്‍ഷുറന്‍സ് സയന്‍സസിന്റെ ഡീനായി സേവനം ചെയ്യുകയായിരുന്നു. ഫാ. അഗൊസ്തീനോ ജെമല്ലി ആരംഭിച്ച സര്‍വകലാശാലയുടെ ഒന്‍പതാമത്തെ റെക്ടറായി തിരഞ്ഞെടുക്കപ്പെട്ട ഇലേന ബെക്കാല്ലി ഇതേ സര്‍വകലാശാലയിലെ തന്നെ വിദ്യാര്‍ത്ഥിനിയായിരുന്നു.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ സെന്റര്‍ ഫോര്‍ അനാലിസിസ് ഓഫ് റിസ്‌ക് ആന്‍ഡ് റെഗുലേഷനിലെ റിസേര്‍ച്ച് അസോസിയേറ്റ്, സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ സെന്റര്‍ഫോര്‍ റെസ്‌പോണ്‍സിബിള്‍ ബാങ്കിംഗ്  ആന്‍ഡ് ഫിനാന്‍സിലെ അക്കാദമിക്ക് ഫെലോ, സിംഗപ്പൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെയും ബെയ്ജിംഗ് സര്‍വകലാശാലയിലെയും വിസിറ്റിംഗ് പ്രഫസര്‍ തുടങ്ങി യ പദവികളും വഹിക്കുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?