Follow Us On

09

June

2025

Monday

ആര്‍ച്ചുബിഷപ് ജോര്‍ജ് ഗനസ്വിന്‍ ബാള്‍ട്ടിക്ക് രാജ്യങ്ങളുടെ അപ്പസ്‌തോലിക്ക് നൂണ്‍ഷ്യോ

ആര്‍ച്ചുബിഷപ്  ജോര്‍ജ് ഗനസ്വിന്‍ ബാള്‍ട്ടിക്ക് രാജ്യങ്ങളുടെ അപ്പസ്‌തോലിക്ക് നൂണ്‍ഷ്യോ

വത്തിക്കാന്‍ സിറ്റി: ബനഡിക്ട് 16ാമന്‍ മാര്‍പാപ്പയുടെ സെക്രട്ടറിയായിരുന്ന ആര്‍ച്ചുബിഷപ് ജോര്‍ജ് ഗനസ്വിനെ ബാള്‍ട്ടിക്ക് രാജ്യങ്ങളായ  ലിത്വാനിയ, എസ്‌തോണിയ, ലാത്വിയ എന്നിവയുടെ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ ആയി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ബനഡിക്ട് 16 ാമന്‍ മാര്‍പാപ്പയുടെ മരണശേഷം ജര്‍മനിയിലേക്ക് മടങ്ങിയ ആര്‍ച്ചുബിഷപ് നിലവില്‍ ഔദ്യോഗിക ഉത്തരവാദിത്വങ്ങളൊന്നും വഹിക്കുന്നുണ്ടായിരുന്നില്ല.

ജര്‍മനിയിലെ ബ്ലാക്ക് ഫോറസ്റ്റ് പ്രദേശത്ത് ഒരു ഇരുമ്പു പണിക്കാരന്റെ മകനായാണ് ഗനസ്വിന്റെ ജനനം. 1984ല്‍ പൗരോഹിത്യം സ്വീകരിച്ച ഗനസ്വിന്‍ മ്യൂണിച്ചിലെ ലുഡ്വിഗ്-മാക്‌സ്മില്യന്‍ സര്‍വകലാശാലയില്‍  കാനന്‍ നിയമത്തില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. 2003 മുതല്‍ ബനഡിക്ട് 16 ാമന്‍ മാര്‍പാപ്പയുടെ പേഴ്‌സണല്‍ സെക്രട്ടറിയായി ചുമതല വഹിച്ച ആര്‍ച്ചുബിഷപ് 2022 ഡിസംബര്‍ 31 ന് പാപ്പ ഇഹലോകവാസം വെടിയുന്നത് വരെ ആ പദവിയില്‍ തുടര്‍ന്നു. ഇതിനിടെ പേപ്പല്‍ ഭവനങ്ങളുടെ പ്രീഫെക്ട് എന്ന പദവിയും ആര്‍ച്ചുബിഷപ് ഗനസ്വിന്‍ വഹിച്ചിരുന്നു. ബാള്‍ട്ടിക്ക് രാജ്യങ്ങളിലെ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ എന്ന നിലയില്‍ പേപ്പല്‍ അംബാസിഡറുടെ ഉത്തരവാദിത്വമാകും അദ്ദേഹം നിര്‍വഹിക്കുക.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?