Follow Us On

23

November

2024

Saturday

സ്ത്രീകള്‍ മികച്ച നേതാക്കള്‍; കൂട്ടായ്മ സൃഷ്ടിക്കുന്നതില്‍ പുരുഷന്‍മാരേക്കാള്‍ മുന്നില്‍

സ്ത്രീകള്‍ മികച്ച നേതാക്കള്‍; കൂട്ടായ്മ സൃഷ്ടിക്കുന്നതില്‍ പുരുഷന്‍മാരേക്കാള്‍ മുന്നില്‍

വത്തിക്കാന്‍ സിറ്റി: ഇന്നത്തെ ലോകത്തില്‍ സ്ത്രീകള്‍ മികച്ച നേതാക്കളാണെന്നും കൂട്ടായ്മ  സൃഷ്ടിക്കുന്നതില്‍ സ്ത്രീകള്‍ പുഷന്‍മാരേക്കാള്‍ മുന്നിലാണെന്നും  ഫ്രാന്‍സിസ് മാര്‍പാപ്പ. സര്‍വകലാശാല വിദ്യാര്‍ത്ഥികളുമായി ഓണ്‍ലൈനായി നടത്തിയ ചോദ്യോത്തര സംവാദത്തിലാണ് പാപ്പ ഈ പരാമര്‍ശം നടത്തിയത്.
അമ്മയാകുവാനുള്ള സ്ത്രീയുടെ കഴിവ് കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുവാനുള്ള അവസരം സ്ത്രീകള്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്നും അത് പ്രധാനപ്പെട്ട കാര്യമാണെന്നും പാപ്പ പറഞ്ഞു. ലയോള സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ‘ബില്‍ഡിംഗ് ബ്രിഡ്ജസ്’ പദ്ധതിയുടെ ഭാഗമായാണ് ഏഷ്യ പസഫിക്ക് മേഖലയില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഒരുമണിക്കൂര്‍ സംവദിക്കുവാനുള്ള അവസരം ലഭിച്ചത്.

ഇന്തോനേഷ്യ, തായ്‌വാന്‍, ദക്ഷിണകൊറിയ, ഫിലിപ്പിന്‍സ്, ഓസ്‌ട്രേലിയ, ജപ്പാന്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 12 വിദ്യാര്‍ത്ഥികള്‍ പാപ്പയോട് ചോദ്യങ്ങള്‍ ചോദിച്ചു. ആദ്യ കാലം മുതല്‍ തന്നെ വിശ്വാസികള്‍ പീഡിപ്പിക്കപ്പെടാറുണ്ട് എന്നാണ് വിശ്വാസത്തിന്റെ പേരില്‍ കത്തോലിക്ക വിദ്യാര്‍ത്ഥികള്‍ പരിഹസിക്കപ്പെടാറുണ്ട് എന്ന ഓസ്‌ട്രേലിയന്‍ വിദ്യാര്‍ത്ഥിനിയായ എലിസബത്ത് ഫെര്‍ണാണ്ടസിന്റെ ആശങ്കയോട് പാപ്പ പ്രതികരിച്ചത്. പീഡനങ്ങള്‍ ഉണ്ടാകുമ്പോള്‍ നാമമാത്ര ക്രൈസ്തവരായിരിക്കാനുള്ള പ്രലോഭനം ഉണ്ടാകാമെന്നും എന്നാല്‍ രക്തസാക്ഷിത്വം ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സാങ്കേതികവിദ്യകള്‍ക്ക് മനുഷ്യനെ സഹായിക്കാനാകുമെന്നും എന്നാല്‍ സാങ്കേതികവിദ്യകള്‍ മാത്രം പോരെന്നും മനുഷ്യനെ സാങ്കേതികവിദ്യകള്‍ അകറ്റുന്നതിനെക്കുറിച്ചുള്ള ഇന്തോനേഷ്യന്‍ വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടിയായി പാപ്പ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?