തിരുവനന്തപുരം: ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീ ത്തയുടെ എഴുപത്തിയൊന്നാം ഓര്‍മപ്പെരുന്നാളിനോടനു ബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍നിന്ന് ആരംഭിക്കുന്ന തീര്‍ത്ഥാടന പദയാത്രകള്‍ക്ക് തുടക്കമാകുന്നു. റാന്നി പെരുന്നാട്ടില്‍ നിന്നും ആരംഭിക്കുന്ന പ്രധാന പദയാത്ര ജൂലൈ പത്തിന് രാവിലെ (ബുധന്‍) മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.
രാവിലെ 6.30ന് കാതോലിക്ക ബാവയുടെ മുഖ്യകാര്‍ മ്മികത്വത്തില്‍ വി.കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ആരംഭിക്കുന്ന പദയാത്രയ്ക്ക് മലങ്കര കാത്തലിക്ക് യൂത്ത് മൂവ്മെന്റ് (എംസിവൈഎം) സഭാതല സമിതിയും തിരുവനന്തപുരം മേജര്‍ അതിഭദ്രാസനം, പത്തനംതിട്ട ഭദ്രാസന സമിതികള്‍ സംയുക്തമായി നേതൃത്വം നല്‍കും. വൈകുന്നേരം പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ എത്തിച്ചേരും.
തുടര്‍ന്ന് ഓമല്ലൂരില്‍ സമാപിക്കുന്ന പദയാത്ര തുടര്‍ന്നുള്ള ദിവസങ്ങളില്‍ അടൂര്‍, കൊട്ടാരക്കര, ആയൂര്‍, പിരപ്പന്‍കോട് വഴി തിരുവനന്തപുരത്ത് എത്തിച്ചേരും. മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ജന്മഗൃഹമായ മാവേലിക്കര പുതിയകാവില്‍ നിന്ന് ഒന്‍പതിന് രാവിലെ (ചൊവ്വ) ആരംഭിക്കുന്ന പദയാത്ര മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പദയാത്ര കറ്റാനം, പഴകുളം, കടമ്പനാട്, പുത്തൂര്‍, കല്ലുവാതുക്കല്‍ ആറ്റിങ്ങല്‍ വഴി 14 ന് വൈകുന്നേരം കബറിങ്കല്‍ എത്തിച്ചേരും.
തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ നിന്ന് ആരംഭിക്കുന്ന പദയാത്ര ഒന്‍പതിന് രാവിലെ ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്യും. 7 ന് മൂവാറ്റുപുഴയില്‍ നിന്ന് ബിഷപ് ഡോ. യൂഹോനോന്‍ മാര്‍ തിയഡോഷ്യസ് ഉദ്ഘാടനം ചെയ്യുന്ന പദയാത്ര കോട്ടയം, ചങ്ങനാശേരി വഴി തിരുവല്ലയില്‍ എത്തിച്ചേരും. ഈ പദയാത്രകള്‍ 11 ന് വൈകുന്നേരം അടൂരില്‍ പ്രധാന പദയാത്രയോട് ചേരും.
13 ന് മാര്‍ത്താണ്ഡത്തുനിന്നും ആരംഭിക്കുന്ന പദയാത്ര ബിഷപ് ഡോ. വിന്‍സെന്റ് മാര്‍ പൗലോസും പാറശാലയില്‍ നിന്ന് ആരംഭിക്കുന്ന പദയാത്ര ബിഷപ് ഡോ. തോമസ് മാര്‍ യൗസേബി യോസും ഉദ്ഘാടനം ചെയ്യും.
കേരളത്തിന് പുറത്ത് പുത്തൂര്‍, പൂന, ഒഡീഷ, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് എത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ 14 ന് രാവിലെ പിരപ്പന്‍കോട് നിന്ന് പ്രധാന പദയാത്രയോട് ചേരും. 14 ന് വൈകുന്നേരം 5 ന് എല്ലാ പദയാത്രകളും പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിടത്തില്‍ എത്തിച്ചേരും. വള്ളിക്കുരിശ് വഹിച്ചും കാഷായ വസ്ത്രം ധരിച്ചുമാണ് തീര്‍ത്ഥാടകര്‍ പദയാത്രയില്‍ അണി ചേരുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *