വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ അപ്പസ്‌തോലിക്ക് ആര്‍ക്കൈവ്‌സിന്റെ പുതിയ പ്രീഫെക്ടായി അഗസ്തീനിയന്‍ വൈദികനായ ഫാ. റൊക്കൊ റൊണ്‍സാനിയെ നിയമിച്ചു. 1978ല്‍ റോമില്‍ ജനിച്ച റൊണ്‍സാനിക്ക് ദൈവശാസ്ത്രത്തിലും സഭാപിതാക്കന്‍മാരുമായി ബന്ധപ്പെട്ട ശാസ്ത്രത്തിലും ഡോക്ടറേറ്റുണ്ട്. നിലവില്‍ വിശുദ്ധരുടെ നാകരണനടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററിയിലെ അംഗവും അഗസ്തീനിയന്‍ സഭയുടെ ഇറ്റാലിയന്‍ പ്രൊവിന്‍സിന്റെ ചരിത്ര ആര്‍ക്കൈവ്‌സ് ഡയറക്ടറുമാണ്.
മാര്‍പാപ്പമാരുടെ ചരിത്രപരമായ രേഖകള്‍, എക്യുമെനിക്കല്‍ കൗണ്‍സില്‍, കോണ്‍ക്ലേവുകള്‍ തുടങ്ങിയവയുടെ രേഖകള്‍, വിവിധ വത്തിക്കാന്‍ എംബസികളുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവയടക്കം വത്തിക്കാന്റെ പുരാതന രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന ആര്‍ക്കൈവ്‌സാണ് വത്തിക്കാന്‍ അപ്പസ്‌തോലിക്ക് ആര്‍ക്കൈവ്‌സ്. നേരത്തെ സീക്രട്ട് ആര്‍ക്കൈവ്‌സ് എന്ന പേരിലറിയപ്പെട്ടിരുന്ന ഈ രേഖകളുടെ ശേഖരം 53 മൈലുകള്‍ നീളം വരുന്ന ഷെല്‍ഫുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ലോകമഹായുദ്ധങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍, 1530ല്‍ ആനി ബോളിനെ വിവാഹം കഴിക്കുന്നതിനായി നിലവിലെ വിവാഹം റദ്ദ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് ഹെന്റി എട്ടാമന്‍ രാജാവ് മാര്‍പാപ്പക്ക് അയച്ച കത്തിന്റെ ഒറിജിനല്‍ എന്നിവയടക്കം നിരവധി ശ്രദ്ധേയമായ രേഖകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു.
Leave a Comment
Your email address will not be published. Required fields are marked with *