തിരുവനന്തപുരം: ഈ വര്‍ഷത്തെ ലോഗോസ് ക്വിസിന് ഒരുങ്ങാന്‍ സഹായിക്കുന്ന ലോഗോസ് ക്വിസ് ഗെയിം ആപ്പിന്റെ എട്ടാം പതിപ്പ് പ്രകാശനം ചെയ്തു. വെള്ളയമ്പലത്ത് നടന്ന ചടങ്ങില്‍ ഗെയിം ആപ്പിന്റെ മലയാളം പതിപ്പ് തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ. ആര്‍ ക്രിസ്തുദാസും ഇംഗ്ലീഷ് പതിപ്പ് വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്. പെരേരയും പുറത്തിറക്കി.
ലോഗോസ് ക്വിസിന്റെ പാഠഭാഗങ്ങള്‍ വിവിധ റൗണ്ടുകളിലായി ഉള്‍ക്കൊള്ളിച്ച് ഗെയിമിന്റെ രൂപത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി ക്രമീകരിച്ചിരിക്കുന്ന ആപ്പ് ലോകം മുഴുവനുമായി നിരവധി പേരാണ് ഓരോ വര്‍ഷവും കളിക്കുന്നത്.
ഗെയിമിലെ വിജയികളെ സെപ്റ്റംബറില്‍ പ്രഖ്യാപിക്കും. ഒന്നാം സ്ഥാനത്തിന് 10,000/ രൂപ ക്യാഷ് അവാര്‍ഡ്, മെമന്റോ, സര്‍ട്ടിഫക്കറ്റ്, രണ്ടാം സ്ഥാനത്തിന് 7,500/ രൂപ ക്യാഷ് അവാര്‍ഡ്, മെമന്റോ, സര്‍ട്ടിഫക്കറ്റ്, മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 5,000/ രൂപ ക്യാഷ് അവാര്‍ഡ്, മെമന്റോ, സര്‍ട്ടിഫക്കറ്റ്, 4 മുതല്‍ 10 വരെ സ്ഥാനക്കാര്‍ക്ക് 1,000/ രൂപ ക്യാഷ് അവാര്‍ഡ്, മെമന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ മലയാളത്തിനും ഇംഗ്ലീഷിനും ലഭിക്കും.
കൂടാതെ, 11 മുതല്‍ 100 സ്ഥാനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുമെന്ന് ലോഗോസ് ക്വിസ് ആപ്പ് പുറത്തിറക്കുന്ന തിരുവനന്തപുരം അതിരൂപത മീഡിയ കമ്മീഷന്‍ ഭാരവാഹികള്‍ അറിയിച്ചു. അതിരൂപത മീഡിയ കമ്മിഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. വിജില്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സതീഷ് ജോര്‍ജ്ജ്, കോഓര്‍ഡിനേറ്റര്‍ ഷാജി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
ലോഗോസ് ഗെയിം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യുക
https://play.google.com/store/apps/details?id=com.logosquizapp.LAT2k18&pcampaignid=web_share&pli=1
Leave a Comment
Your email address will not be published. Required fields are marked with *