Follow Us On

22

November

2024

Friday

മതപരിവര്‍ത്തനക്കുറ്റം ആരോപിച്ച് ക്രൈസ്തവരെ അറസ്റ്റ് ചെയ്തു

മതപരിവര്‍ത്തനക്കുറ്റം ആരോപിച്ച് ക്രൈസ്തവരെ അറസ്റ്റ് ചെയ്തു

ലക്‌നൗ: ക്രൈസ്തവര്‍ക്കെതിരെയും അവരുടെ പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ക്കെതിരെയും അക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ക്രൈസ്തസമൂഹത്തിന് ഭരണഘടന അനുവദിക്കുന്ന വിധത്തില്‍ സ്വന്തം വിശ്വാസം അനുസരിച്ച് ജീവിക്കുവാനോ അത് പ്രചരിപ്പിക്കുവാന കഴിയാത്ത അവസ്ഥയാണെന്ന് ലക്‌നൗ ബിഷപ് ജെരാള്‍ഡ് മത്തയാസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ മതപരിവര്‍ത്തനക്കുറ്റം ആരോപിച്ച് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തതിനെക്കുറിച്ച് പ്രതികരിക്കുകയായുന്നു ബിഷപ്.

ഉത്തര്‍പ്രദേശില്‍ പലപ്പോഴും മതപരിവര്‍ത്തന നിരോധനനിയമം ക്രൈസ്തവര്‍ക്കെതിരെ ചുമത്തി അവരെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് പതിവാണ്. മതമൗലികവാദികള്‍ പലപ്പോഴും പ്രാര്‍ത്ഥനാസമ്മേളനങ്ങളെ മതപരിവര്‍ത്തനങ്ങളായി പ്രചരിപ്പിച്ച് അവര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയാണ്.
ക്രൈസ്തവരെ പോലീസ് യാതൊരുവിധ തെളിവുകളുമില്ലാതെ ആരുടെയെങ്കിലും പരാതിയുടെ പേരില്‍ അറസ്റ്റ് ചെയ്യുകയാണ്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ബിഷപ് പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?