Follow Us On

17

June

2025

Tuesday

കെസിബിസി സമ്മേളനം ഓഗസ്റ്റ് 5 മുതല്‍ 9 വരെ

കെസിബിസി  സമ്മേളനം ഓഗസ്റ്റ് 5 മുതല്‍ 9 വരെ
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ  (കെസിബിസി) സമ്മേളനം ഓഗസ്റ്റ് 5 തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന്  ആരംഭിക്കും. വയനാട് ജില്ലയിലെ മേപ്പാടി മേഖലയില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും, കോഴിക്കോട് ജില്ലയിലെ വിലങ്ങാടും മറ്റും പ്രകൃതി ദുരന്തമുണ്ടായ ഇടങ്ങളിലെ പുനരധിവാസം ഉള്‍പ്പടെ അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
തുടര്‍ന്ന് ഓഗസ്റ്റ് 9 വരെ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം നടക്കും. കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഡോ. മാത്യു കക്കാട്ടു പള്ളിലാണ് ആണ് ധ്യാനം നയിക്കുന്നത്.
കേരള കത്തോലിക്കാ മെത്രാന്‍സമിതി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം ഓഗസ്റ്റ് 5 തിങ്കളാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ മൗണ്ട് സെന്റ് തോമസില്‍ നടക്കും. കേരളത്തിലെ വൈദിക രൂപീകരണ പരിപാടിയുടെ നവീകരണം -വെല്ലുവിളികളും വാഗ്ദാനങ്ങളും ഉപായങ്ങളും എന്ന വിഷയത്തെ സംബന്ധിച്ച് തൃശൂര്‍ മേരി മാതാ സെമിനാരി അധ്യാപകരായ റവ. ഡോ.  സൈജോ തൈക്കാട്ടിലും, റവ. ഡോ. സജി കണയങ്കല്‍ സിഎസ്ടിയും പ്രബന്ധം അവതരിപ്പിക്കും.
കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍  വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷ വഹിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആശംസ അര്‍പ്പിക്കും. ദെവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ സ്വാഗതം ആശംസിക്കും. ബിഷപ് മാര്‍ തോമസ് തറയില്‍, ജോസഫ് ജൂഡ്, റവ. സിസ്റ്റര്‍ ഡോ. ആര്‍ദ്ര എന്നിവര്‍ പഠനവിഷയത്തെ ആസ്പദമാക്കി സംസാരിക്കും.
കത്തോലിക്കാസഭയിലെ മെത്രാന്മാരും തിരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്ര പണ്ഡിതരും മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും ദൈവശാസ്ത്ര പ്രഫസര്‍മാരും കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരും ഏകദിന ദൈവശാസ്ത്ര സമ്മേളനത്തില്‍ സംബന്ധിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?