വത്തിക്കാന്‍ സിറ്റി: പേമാരി മൂലം ഉരുള്‍പൊട്ടലുകളും ജീവനാശവും മറ്റ് നാശനഷ്ടങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ ജനങ്ങളൊടുള്ള സാമീപ്യവും പ്രാര്‍ത്ഥനയുമറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.
വത്തിക്കാന്‍ ചത്വരത്തില്‍ നടന്ന ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് ശേഷം തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്തപ്പോഴാണ് പാപ്പ കേരളത്തിലെ പ്രകൃതി ദുരന്തബാധിതരെ അനുസ്മരിച്ചത്. കേരളത്തില്‍ സംഭവിച്ച പ്രകൃതിദുരന്തത്തില്‍ അനേകമാളുകള്‍ ഭവനരഹിതരായിട്ടുണ്ടെന്ന് പറഞ്ഞ പാപ്പ ദുരന്തത്തില്‍ മരിച്ചവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും വേണ്ടി തന്നോടൊപ്പം പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *