Follow Us On

21

November

2024

Thursday

സംരക്ഷണമായി കൂടെവന്ന ദിവ്യകാരുണ്യം

സംരക്ഷണമായി കൂടെവന്ന ദിവ്യകാരുണ്യം

ബാഗ്ദാദ്; വടക്കന്‍ ഇറാഖിലെ ചെറുപട്ടണമായ കരമലേഷ് നിവാസികളുടെ ജീവിതം മുഴുവന്‍ മാറ്റിമറിച്ച ആ രാത്രി കഴിഞ്ഞ് ഇപ്പോള്‍ പത്ത് വര്‍ഷമാകുന്നു. ഭീകരരുടെ ബോംബാക്രമണത്തില്‍ ക്വാറഘോഷില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു എന്ന ദാരുണമായ വാര്‍ത്ത കേട്ടാണ് കരമലേഷ് നിവാസികള്‍ അന്ന് ഉണര്‍ന്നത്. അജ്ഞാതരുടെ അക്രമത്തില്‍ നിന്ന് രക്ഷതേടി ആളുകള്‍ ഓടിയെത്തിയതോടെ എങ്ങും പരിഭ്രാന്തി പടര്‍ന്നു.
സെന്റ് കോര്‍ക്കിസ് കല്‍ഡിയന്‍ പള്ളിയുടെ പാസ്റ്ററായ ഫാ. മാര്‍ട്ടിന്‍ ബന്നി, 2014 ഓഗസ്റ്റ് 6 ലെ വേദനാജനകമായ ഓര്‍മ്മകള്‍ മാധ്യങ്ങളുമായി പങ്കുവെച്ചപ്പോള്‍ പലരുടേയും കണ്ണു നിറഞ്ഞു. ‘സുരക്ഷാ സേനയും ഐസിസ് തീവ്രവാദികളും തമ്മിലുള്ള പോരാട്ടത്തിനിടയില്‍, ഞങ്ങള്‍ പള്ളിയില്‍ അഭയം പ്രാപിച്ചു,’ ഫാ. ബന്നി വിവരിച്ചു. ‘ഐസിസ് 20 മിനിറ്റ് അകലെയുള്ളപ്പോള്‍ പോലും ഞങ്ങള്‍ രൂപാന്തരീകരണത്തിന്റെ തിരുനാളിനായി പ്രാര്‍ത്ഥനകളും കുര്‍ബാനയും നടത്തി.

ആ സമയത്ത് ഞാന്‍ കരമലേഷ് പള്ളിയുടെ പാസ്റ്ററായിരുന്ന ബിഷപ് ബൗലോസ് താബെറ്റിനൊപ്പമായിരുന്നു. ഞാന്‍ അപ്പോഴും പൗരോഹിത്യത്തിനായി തയ്യാറെടുക്കുന്ന ഒരു സെമിനാരിയനായിരുന്നു. ആളുകളെ ആശ്വസിപ്പിക്കാന്‍ നഗരത്തിലൂടെ നീങ്ങുമ്പോള്‍, രാത്രി 10 മണിക്ക് ഞങ്ങള്‍ക്ക് ആ ഭയാനകമായ വാര്‍ത്ത ലഭിച്ചു: ക്രിസ്ത്യന്‍ ഗ്രാമമായ ടെല്‍ കെപ്പെ ഐസിസ് പിടിച്ചെടുത്തു. നിനെവേ ഗവര്‍ണറേറ്റിലെ മൊസൂളില്‍ നിന്ന് എട്ട് മൈല്‍ വടക്ക് കിഴക്കായി ടെല്‍ കെപ്പെയില്‍ തീവ്രവാദികള്‍ക്ക് കാര്യമായ മുന്നേറ്റം ഉണ്ടായി.

‘അനിശ്ചിതത്വത്തിനും ജാഗ്രതയ്ക്കും ഇടയില്‍ പള്ളി അധികാരികള്‍ എല്ലാവരോടും എര്‍ബിലിലേക്ക് പലായനം ചെയ്യാന്‍ പറഞ്ഞു. ഐസിസ് അടുത്തുവരുകയും സുരക്ഷാ സേന പിന്‍വാങ്ങുകയും ചെയ്തതോടെ സമൂഹത്തെ ഭയം പിടികൂടി.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ ഒരു മുന്നറിയിപ്പായി പള്ളി മണി മുഴക്കി. രോഗികളെയും പ്രായമായവരെയും പള്ളിവക വാഹനങ്ങളില്‍ കൊണ്ടുപോകുമെന്ന് അറിയിക്കാന്‍ ഞങ്ങള്‍ ആളുകളെ അയച്ചു. വെടിവെപ്പിനിടയില്‍, ഞങ്ങള്‍ പള്ളിയിലെ പ്രധാനപ്പെട്ട രേഖകളും വിശുദ്ധ പാത്രങ്ങളും ശേഖരിക്കാന്‍ തയാറെടുത്തു., ഫാ. ബന്നി തുടര്‍ന്നു.

‘അന്ന് രാത്രി ഞങ്ങളുടെ പള്ളിയില്‍ നിന്ന് ദിവ്യകാരുണ്യം എടുക്കാന്‍ ദൈവം എന്നെ അനുവദിച്ചു. ഐസിസ് അപകീര്‍ത്തിപ്പെടുത്തുന്നതില്‍ നിന്ന് സുരക്ഷിതമായി ഞങ്ങളുടെ പലായനത്തിലുടനീളം ദിവ്യകാരുണ്യം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.’

പിന്നീട് കരമലേഷിന്റെ മോചനത്തിന് ശേഷം, ദിവ്യകാരുണ്യവുമായി ആദ്യം മടങ്ങിയെത്തിത് ഫാ ബന്നിയാണ്. ‘ദിവ്യകാരുണ്യം എന്റെ നഗരത്തിലേക്ക് ആദ്യമായി തിരികെ കൊണ്ടുവന്നതിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ഞാന്‍ പട്ടണത്തിലൂടെ നടന്ന് അവിടുത്തെ പള്ളികളെയും വീടുകളെയും ആളുകളെയും ദിവ്യകാരുണ്യത്താല്‍ അനുഗ്രഹിച്ചു.
‘ദിവ്യകാരുണ്യം പ്രതീക്ഷ വര്‍ധിപ്പിച്ചു. ദൈവത്തിന്റെ കരം ചെങ്കടലിന് അക്കരെ മോശയെ അനുഗമിച്ച ഇസ്രായേല്യരെ സംരക്ഷിച്ചതുപോലെ, ഞങ്ങളുടെ പരീക്ഷണങ്ങളില്‍ താങ്ങിനിര്‍ത്തി. ദിവ്യകാരുണ്യത്തിന്റെ ഈ അനുഗ്രഹവും സംരക്ഷണവും പുനര്‍നിര്‍മ്മിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തി.’

ഇറാഖിലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഫാ. ബന്നി ആഹ്വാനം ചെയ്തു. പീഡനം സഭയുടെ ദൃഢനിശ്ചയത്തെയും അതിലെ അംഗങ്ങളുടെ വിശ്വാസത്തെയും ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

‘ഇറാഖ് സഭ യഥാര്‍ത്ഥത്തില്‍ ജീവനുള്ളതാണ്, ക്രിസ്തു തന്റെ ജനങ്ങളില്‍ ജീവിക്കുന്നു, അവരിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു.’ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമീപകാല സന്ദര്‍ശനത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?