Follow Us On

22

September

2024

Sunday

ഫാ. വര്‍ഗീസ് പാത്തികുളങ്ങരയ്ക്ക് പൗരസ്ത്യരത്‌നം അവാര്‍ഡ് സമ്മാനിച്ചു

ഫാ. വര്‍ഗീസ് പാത്തികുളങ്ങരയ്ക്ക് പൗരസ്ത്യരത്‌നം അവാര്‍ഡ് സമ്മാനിച്ചു
കാക്കനാട്: സീറോമലബാര്‍ ആരാധനക്രമ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ‘പൗരസ്ത്യരത്‌നം’ അവാര്‍ഡിനു സിഎംഐ സമര്‍പ്പിത സമൂഹാംഗവും ആരാധനക്രമ പണ്ഡിതനുമായ ഫാ. വര്‍ഗീസ് പാത്തികുളങ്ങര അര്‍ഹനായി.
സീറോമലബാര്‍ സഭയുടെ തനതായ പൗരസ്ത്യപാരമ്പര്യങ്ങള്‍ പുനരു ദ്ധരിക്കുന്നതിലും സഭാത്മക ആധ്യാത്മികത വളര്‍ത്തിയെ ടുക്കുന്നതിലും അതുല്യമായ സംഭാവനകള്‍ നല്‍കാന്‍ ഫാ. വര്‍ഗീസ് പാത്തികുളങ്ങരയ്ക്ക് കഴിഞ്ഞുവെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അവാര്‍ഡ് നല്‍കിക്കൊണ്ട് പറഞ്ഞു. തലശേരി അതിരൂപതാംഗവും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ ദീര്‍ഘകാലം ആരാധനക്രമ പ്രഫസറുമാ യിരുന്ന ഡോ. തോമസ് മണ്ണൂരാംപറമ്പില്‍ ഏര്‍പ്പെടുത്തി യിട്ടുള്ളതാണ് ‘പൗരസ്ത്യരത്‌നം’ അവാര്‍ഡ്.
സീറോമലബാര്‍ ആരാധനക്രമ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ തോമസ് ഇലവനാല്‍, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഫാ. ജിഫി മേക്കാട്ടുകുളം എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണ്ണയകമ്മിറ്റി അംഗങ്ങള്‍.
പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധനക്രമ കല, ആരാധനക്രമ സംഗീതം എന്നിവയില്‍ ഏതെങ്കിലും തലത്തില്‍ സംഭാവനകള്‍ നല്‍കിയവരെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. സഭയുടെ തനതായ പാരമ്പര്യങ്ങള്‍ വീണ്ടെടുക്കുന്നതിലും കാത്തൂസൂക്ഷിക്കുന്നതിലും ആരാധനക്രമത്തെ സംബന്ധിച്ചു ദൈവജനത്തിന്റെ ഇടയില്‍ അവബോധം വളര്‍ത്തുന്നതിലും അമൂല്യമായ സംഭാവനകള്‍ നല്‍കാന്‍ ഫാ. വര്‍ഗീസ് പാത്തികുളങ്ങരയ്ക്ക് സാധിച്ചുവെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍  കറുകുറ്റി ക്രൈസ്റ്റ് ദ കിംഗ് സിഎംഐ ആശ്രമത്തില്‍ നടന്ന പൊതുസമ്മേളത്തില്‍വച്ചു വര്‍ഗീസ് പാത്തികുളങ്ങര അച്ചനു സമ്മാനിച്ചു. മാര്‍ തോമസ് ഇലവനാല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഫാ. ജിഫി മേക്കാട്ടുകുളം, ഫാ. ബിജു വടക്കേല്‍ സി.എം.ഐ, ഫാ. ബെന്നി നല്‍ക്കര സിഎംഐ, ഫാ. ജെയ്‌സണ്‍ ചിറേപ്പടിക്കല്‍ സിഎംഐ എന്നിവര്‍ അഭിനന്ദനങ്ങള്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?