Follow Us On

23

November

2024

Saturday

മാതാവിന്റെ തിരുനാളിന് കനത്ത സുരക്ഷ: ഭീകരാക്രമണ ഭീഷണിയില്‍ ഫ്രാന്‍സ്

മാതാവിന്റെ തിരുനാളിന് കനത്ത സുരക്ഷ: ഭീകരാക്രമണ ഭീഷണിയില്‍ ഫ്രാന്‍സ്

തുടരെത്തുടരെയുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ പരിഗണിച്ച് ഈ വര്‍ഷത്തെ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണതിരുനാള്‍ കനത്ത സുരക്ഷയിലാണ് ഫ്രാന്‍സ് ആഘോഷിച്ചത്.

ആരാധനാലയങ്ങള്‍ക്കും ക്രൈസ്തവ വിശ്വാസ പ്രകടനങ്ങള്‍ക്കും നേരെ തീവ്രവാദ ഭീഷണി ഉയരുന്ന പശ്ചാത്തലത്തില്‍ ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡര്‍മാനിന്‍ ‘തീവ്ര ജാഗ്രത’ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

മരിയന്‍ ഭക്തിയുമായി ബന്ധപ്പെട്ട ഘോഷയാത്രകള്‍, തീര്‍ത്ഥാടനങ്ങള്‍ എന്നിവ ഈ ദിവസങ്ങളില്‍ നടക്കുന്നതിനാല്‍ വലിയ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫ്രാന്‍സില്‍, സ്വര്‍ഗ്ഗാരോപണ തിരുനാള്‍ പൊതു അവധി ദിവസമാണ്. ലൂര്‍ദ് തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ഉള്‍പ്പെടെ രാജ്യത്തു വന്‍ തീര്‍ത്ഥാടന പ്രവാഹമാണ്. രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഫ്രഞ്ച് സര്‍ക്കാര്‍ തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ വിഭാഗത്തിന്റെ സേനാംഗങ്ങളെ നിയമിച്ചിരിന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?