Follow Us On

20

April

2025

Sunday

ആര്‍ച്ചുബിഷപ് പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ പ്രഭാഷണവും 24-ന്‌

ആര്‍ച്ചുബിഷപ് പുരസ്‌കാര  സമര്‍പ്പണവും അനുസ്മരണ  പ്രഭാഷണവും 24-ന്‌

കല്ലൂപ്പാറ: കോട്ടൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഫൗണ്ടേഷന്റെ 18-ാമത് ആര്‍ച്ചുബിഷപ് പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ പ്രഭാഷണവും 24-ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ഗ്രിഗോറിയോസ് പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുന്നത്.

തിരുവല്ല ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കുറിലോസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ 18-ാമത് ആര്‍ച്ചുബിഷപ് പുരസ്‌കാരം, തിരുവനന്തപുരം നാലാഞ്ചിറ ആര്‍ച്ചുബിഷപ് മാര്‍ ഗ്രിഗോറിയോസ് സ്‌നേഹവീട് ഡയറക്ടര്‍ ഫാ. ജോര്‍ജ് ജോഷ്വാ കന്നീലേത്തിന് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ സമ്മാനിക്കും. മുന്‍ ഡിജിപി. ഡോ. ജേക്കബ് പുന്നൂസ്, മാര്‍ ഗ്രിഗോറിയോസ് അനുസ്മരണ പ്രഭാഷണവും, അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണവും നടത്തും.

ആര്‍ച്ചുബിഷപ് ബനഡിക്ടിനെക്കുറിച്ച് മഹാത്മാഗാന്ധി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് രചിച്ച മാര്‍ ഗ്രിഗോറിയസ്, ദി ലജന്റ് ആന്റ് ലെഗസി എന്ന പുസ്തകത്തിന്റെ പ്രകാശനവും സമ്മേളനത്തില്‍ നടക്കും.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?