Follow Us On

22

November

2024

Friday

രക്തസാക്ഷിത്വ അനുസ്മരണവും മെഗാ രക്തദാന ക്യാമ്പും

രക്തസാക്ഷിത്വ അനുസ്മരണവും മെഗാ രക്തദാന ക്യാമ്പും
കാഞ്ഞിരപ്പള്ളി: ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന സമിതി  ‘ജീവാധാര 2024’  എന്ന പേരില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ രക്തസാക്ഷിത്വ അനുസ്മരണത്തിന്റെയും രക്തദാന ക്യാമ്പിന്റെയും കാഞ്ഞിരപ്പള്ളി രൂപതാതല ഉദ്ഘാടനം മുണ്ടക്കയം  എംഎംടി  ഹോസ്പിറ്റലില്‍ വച്ച് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. സോജി കന്നാലില്‍ നിര്‍വഹിച്ചു. രൂപതാ പ്രസിഡന്റ് അരുണ്‍ പോള്‍ കോട്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
ചെറുപുഷ്പ മിഷന്‍ ലീഗ് രൂപതാ അസിസ്റ്റന്റ് ഡയക്ടര്‍ ഫാ. ആന്റണി തുണ്ടത്തില്‍, രൂപതാ വൈസ് ഡയക്ടര്‍ സിസ്റ്റര്‍ റിറ്റാ മരിയ എഫ്‌സിസി, സംസ്ഥാന സമിതി അംഗം ജെറിന്‍ നെടുംതകിടി, രൂപതാ ഓര്‍ഗനൈസര്‍ ആന്റണി കെ.ഇ, സിസ്റ്റര്‍ ലിസ എസ്എബിഎസ്, സിസ്റ്റര്‍ റജീന എസ്എബിഎസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം രക്തദാനം നടത്തി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?