കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പ്രദേശങ്ങളില്‍ സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഇന്ന് (സെപ്റ്റംബര്‍ 4) സന്ദര്‍ശനം നടത്തും. വൈകുന്നേരം 4.15-ന് മാര്‍ തട്ടില്‍ വിലങ്ങാട് എത്തും.
ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ തകരുകയും കൃഷിഭൂമികള്‍ ഒലിച്ചുപോകുകയും ചെയ്ത മഞ്ഞക്കുന്ന് മേഖലയില്‍ വൈകുന്നേരം അഞ്ചു മുതല്‍ 5.30വരെ മാര്‍ തട്ടില്‍ സന്ദര്‍ശനം നടത്തും. ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ കുളത്തിങ്കല്‍ മാത്യു മാസ്റ്ററുടെ ഭവനം സന്ദര്‍ശിക്കും. 5.45 മുതല്‍ 6.30 വരെ വാളൂക്ക് മേഖല സന്ദര്‍ശിക്കും.
Leave a Comment
Your email address will not be published. Required fields are marked with *