തിരുവല്ല: ധന്യന്‍ ആര്‍ച്ചുബിഷപ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മലങ്കര സഭയില്‍ ആരംഭിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ (സിസ്റ്റേഴ്‌സ് ഓഫ് ദി ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് – എസ്.ഐ.സി) ശതാബ്ദി ആഘോഷങ്ങള്‍ക്ക് തിരുവല്ലയില്‍ പ്രൗഢഗംഭീരമായ തുടക്കം. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായുടെയും ബിഷപ്പുമാരുടെയും കാര്‍മികത്വത്തില്‍ തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ സമൂഹബലിയോടെയായിരുന്നു ശതാബ്ദി ആഘോഷങ്ങള്‍ ആരംഭിച്ചത്. വിശുദ്ധ കുര്‍ബാന മധ്യേ നിയുക്ത ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ വചനസന്ദേശം നല്‍കി. ശതാബ്ദി ഉദ്ഘാടനസമ്മേളനത്തില്‍ ബഥനി സന്യാസിനി സമൂഹം മദര്‍ ജനറലും, കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ് പ്രസിഡന്റുമായ മദര്‍ ഡോ. ആര്‍ദ്ര എസ്.ഐ.സി. അധ്യക്ഷത വഹിച്ചു.
കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങരൂര്‍ സെന്റ് തെരേസാസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ പ്രാര്‍ത്ഥനാ നൃത്തവും, 100 സിസ്റ്റേഴ്‌സ് അടങ്ങുന്ന ഗായക സംഘത്തിന്റെ ശതാബ്ദി ഗാനവും ആഘോഷങ്ങള്‍ക്ക് കൊഴുപ്പു കൂട്ടി.തിരുവല്ല ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് അനുഗ്രഹപ്രഭാഷണം നടത്തി. കര്‍മപദ്ധതികളുടെ ഉദ്ഘാടനം പുനലൂര്‍ ബിഷപ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ നിര്‍വഹിച്ചു. പുസ്തക പ്രകാശനം മൂവാറ്റുപുഴ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് എമരിറ്റസ് ബിഷപ് ഡോ. ഏബ്രഹാം മാര്‍ യൂലിയോസിന് നല്‍കി നിര്‍വഹിച്ചു. ലോഗോ പ്രകാശനവും നടന്നു. മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ബഥനി സന്യാസി സമൂഹം സുപ്പീരിയര്‍ ജനറല്‍ റവ. ഡോ. ഗീവര്‍ഗീസ് കുറ്റിയില്‍ ഒ.ഐ.സി, ആന്റോ ആന്റണി എം.പി., ജേക്കബ് പുന്നൂസ് ഐ.പി.എസ്, സിസ്റ്റര്‍ തെരേസാ വേകത്താനം ഡി.എം, മലങ്കര കാത്തലിക് അസോസിയേഷന്‍ സഭാതല സമിതി പ്രസിഡന്റ് അഡ്വ. ഏബ്രഹാം എം പട്ട്യാനി, തിരുവല്ല പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ജോബ്‌സി എസ്.ഐ.സി, മൂവാറ്റുപുഴ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ജോസ്‌നാ എസ്.ഐ.സി തുടങ്ങിയവര്‍ പ്രസംഗിച്ചു. പത്തനംതിട്ട ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയസ്, കൂരിയാ ബിഷപ് ഡോ. ആന്റണി മാര്‍ സില്‍വാനോസ്, തിരുവനന്തപുരം സഹായ മെത്രാന്‍ ഡോ. മാത്യൂസ് മാര്‍ പോളിക്കാര്‍പ്പസ് എന്നിവരും, വൈദികരും സന്യസ്തരും നൂറുകണക്കിന് വിശ്വാസികളും ശതാബ്ദി ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.
1925 സെപ്റ്റംബര്‍ 21 ന് ആരംഭിച്ച ബഥനി സന്യാസിനി സമൂഹത്തിന് 1956-ല്‍ പൊന്തിഫിക്കല്‍ പദവി ലഭിച്ചു. മിശിഹാനുകരണം, സഭയുടെ നവീകരണം, പുനരൈക്യം, ഭാരത സുവിശേഷവല്‍ക്കരണം, സ്ത്രീ ജനോദ്ധാരണം എന്നിവയ്ക്കായി തീക്ഷ്ണതയോടെ പ്രവര്‍ത്തിയ്ക്കുന്ന ബഥനിയ്ക്ക് തിരുവല്ല, തിരുവനന്തപുരം, ബത്തേരി , പത്തനംതിട്ട, മൂവാറ്റുപുഴ എന്നീ 5 പ്രൊവിന്‍സുകളാണുള്ളത്.
കേരളത്തിലും, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും, വിദേശത്തുമായി ആതുരസേവനം, വിദ്യാഭ്യാസം, സാമൂഹികസേവനം, അനാഥ സംരക്ഷണം, മിഷന്‍ പ്രവര്‍ത്തനം തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന 940 സിസ്റ്റേഴ്‌സ്, 169 മഠങ്ങള്‍, 88 സ്‌കൂളുകള്‍, 23 ബോര്‍ഡിംഗുകള്‍, 23 ആതുരശുശ്രൂഷാ കേന്ദ്രങ്ങള്‍, 2 കൗണ്‍സലിംഗ് സെന്ററുകള്‍, 3 മുദ്രണാലയങ്ങള്‍ എന്നിവയുണ്ട്. കോട്ടയം കളത്തിപ്പടിയിലാണ് ബഥനി സന്യാസിനി സമൂഹം ജനറലേറ്റ്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദിപരിപാടികളുടെ സമാപനം 2025 ജൂലൈയില്‍ തിരുവനന്തപുരം നാലാഞ്ചിറ പ്രൊവിന്‍സില്‍ നടക്കും.
Leave a Comment
Your email address will not be published. Required fields are marked with *