Follow Us On

24

November

2024

Sunday

വിശ്വാസം ഏവര്‍ക്കും വേണ്ടിയുള്ള ദൈവദാനം: ഫ്രാന്‍സിസ് പാപ്പാ

വിശ്വാസം ഏവര്‍ക്കും  വേണ്ടിയുള്ള ദൈവദാനം:  ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: വിശ്വാസമെന്നത് ദൈവദാനമാണെന്നും, എന്നാല്‍ അത് നമുക്ക് വേണ്ടി മാത്രമുള്ളതല്ല, മറിച്ച് നമുക്ക് ചുറ്റുമുള്ള വ്യക്തികള്‍ക്കുവേണ്ടിക്കൂടിയുള്ള ഒന്നാണെന്നും ഫ്രാന്‍സിസ് പാപ്പാ. ഇത് ദൈവത്തില്‍നിന്ന് അകന്ന് ജീവിക്കുന്നവര്‍ എന്ന് കരുതപ്പെടുന്നവര്‍ക്കും, ക്രിസ്തുവിനെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ക്കും, വിശ്വാസം തങ്ങള്‍ക്ക് പ്രധാനപ്പെട്ടതല്ല എന്ന് കരുതുന്നവര്‍ക്കും വേണ്ടി നമുക്ക് നല്‍കപ്പെടുന്ന ഒരു അനുഗ്രഹമാണ്. ജര്‍മ്മനിയിലെ ഡ്രെസ്ഡന്‍ മൈസെന്‍ രൂപതയില്‍നിന്നും, സാസോണിയയിലെ ഇവാഞ്ചെലിക്കല്‍ ലൂഥറന്‍ സഭയില്‍നിന്നുമുള്ള ആളുകള്‍ക്ക് വത്തിക്കാനില്‍ അനുവദിച്ച കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പാപ്പാ.

ലോകത്ത് അനേകം വ്യക്തികള്‍ക്ക് തങ്ങളുടെ ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാനാകുന്നില്ലെന്നും, ലോകത്തിന് അവരുടെ ജീവിതത്തില്‍ പ്രത്യാശയോ സന്തോഷമോ നല്കാനാകില്ലെന്നും ഓര്‍മ്മിപ്പിച്ച പാപ്പാ, അതുകൊണ്ടുതന്നെ, വിശ്വാസം ജീവിതത്തിനുനല്‍കുന്ന അര്‍ത്ഥവും പ്രത്യാശയും സന്തോഷവും, ധൈര്യപൂര്‍വ്വം, എന്നാല്‍ എളിമയോടെ ഏവര്‍ക്കും പകര്‍ന്നുനല്‍കാന്‍ ഏവരെയും ഉദ്‌ബോധിപ്പിച്ചു.
വ്യക്തിപരമായ സാക്ഷ്യമാണ് വിശ്വാസം മറ്റുള്ളവര്‍ക്ക് പകരുന്ന പ്രക്രിയയില്‍ വിശ്വസനീയമായി നില്‍ക്കുന്നതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. ശിഷ്യന്മാര്‍ ഏവരും ഒന്നായിരിക്കുന്നതിനും, അതുവഴി ലോകം വിശ്വസിക്കുന്നതിനും വേണ്ടി ക്രിസ്തു പിതാവിനോട് പ്രാര്‍ത്ഥിച്ചത് (യോഹ. 17, 21) പാപ്പാ തന്റെ പ്രഭാഷണത്തില്‍ പ്രതിപാദിച്ചു. ഇത്തരമൊരു ഐക്യത്തിലേക്ക് നയിക്കുന്ന എക്യൂമെനിക്കല്‍ മിഷന്റെ സാധൂകരണത്തിനായി ഒരു തീര്‍ത്ഥാടനം ഒരുക്കിയതില്‍ പാപ്പാ ഏവരെയും അഭിനന്ദിച്ചു.

നിങ്ങളിലെ പ്രത്യാശയുടെ സാക്ഷ്യം ലോകത്തിന് പകര്‍ന്നുകൊണ്ട് മുന്നോട്ടുപോവുകയെന്ന് പാപ്പാ ആഹ്വാനം ചെയ്തു. സമ്മേളനത്തിന്റെ അവസാനം പാപ്പായുടെ നിര്‍ദ്ദേശപ്രകാരം ഏവരുമൊരുമിച്ച് കര്‍തൃപ്രാര്‍ത്ഥന ചൊല്ലുകയുണ്ടായി. ദൈവവും മനുഷ്യരുമായുള്ള പൂര്‍ണ്ണമായ ഒത്തൊരുമയിലേക്ക് പിതാവ് നമ്മെ നയിക്കുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?