Follow Us On

21

June

2025

Saturday

മുനമ്പം നിവാസികളുടെ സമരത്തിന് പിന്തുണയുമായി പാലാ രൂപത

മുനമ്പം നിവാസികളുടെ സമരത്തിന് പിന്തുണയുമായി പാലാ രൂപത
മുനമ്പം: വഖഫുമായി ബന്ധപ്പെട്ട് കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം നിവാസികളുടെ സമരത്തിന് ഐക ദാര്‍ഢ്യവുമായി പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമര പന്തലിലെത്തി. ഷംഷാബാദ് രൂപത സഹായ മെത്രാന്‍  മാര്‍ ജോസഫ് കൊല്ലംപറമ്പിലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
 മുനമ്പത്തെത്തിയത് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍ എന്നപോലെയാണെന്ന് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. ജനങ്ങളുടെ സുരക്ഷിതത്വമാണ് ജനാധിപത്യത്തിന്റെ കാതലെന്നും സര്‍ക്കാര്‍ മുനമ്പം വിഷയത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലാ രൂപത വികാരി ജനറല്‍ മോണ്‍. ജോസഫ് മലേപറമ്പില്‍, ചാന്‍സലര്‍ ഫാ. ജോസഫ് കുറ്റിയാങ്കല്‍, എകെസിസി രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഇന്‍ഫാം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, കമ്മീഷന്‍ പോര്‍ എക്യുമെനിസം സെക്രട്ടറി ഫാ. തോമസ് തയ്യില്‍, കത്തോലിക്ക  കോണ്‍ഗ്രസ് രൂപതാ ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, ഗ്ലോബല്‍ സെക്രട്ടറി ആന്‍സമ്മ സാബു തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?