Follow Us On

23

November

2024

Saturday

‘വിശ്വാസ സ്വാതന്ത്ര്യം’ സംരക്ഷിക്കുന്നതിനായി ക്രിസ്തുരാജന്റെ നൊവേന പ്രാര്‍ത്ഥന പ്രഖ്യപിച്ച് യുഎസ് ബിഷപ്പുമാര്‍

‘വിശ്വാസ സ്വാതന്ത്ര്യം’ സംരക്ഷിക്കുന്നതിനായി ക്രിസ്തുരാജന്റെ നൊവേന പ്രാര്‍ത്ഥന പ്രഖ്യപിച്ച് യുഎസ് ബിഷപ്പുമാര്‍

വാഷിംഗ്ടണ്‍ ഡിസി:  നവംബര്‍ 24ന് ആഘോഷിക്കുന്ന ക്രിസ്തുവിന്റെ രാജത്വ തിരുനാളിന് മുന്നോടിയായി ക്രിസ്തുരാജനോടുള്ള നൊവേന പ്രാര്‍ത്ഥന ചൊല്ലണമെന്ന ആഹ്വാനവുമായി  യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ മതസ്വാതന്ത്ര്യത്തിനായുള്ള കമ്മിറ്റി.

സഭയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന നിയോഗത്തോടെ നവംബര്‍ 15 മുതല്‍ നവംബര്‍ 23 വരെ ക്രിസ്തുരാജന്റെ നൊവേന പ്രാര്‍ത്ഥന നടത്തുവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. യുഎസിലും മറ്റ് സ്ഥലങ്ങളിലുമുള്ള മതസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രഘോഷിക്കുന്നതിനുള്ള അവസരമായി ക്രിസ്തുവിന്റെ രാജത്വതിരുനാളിന്റെ അവസരം ഉപയോഗിക്കുവാന്‍ 2012ല്‍ യുഎസ് ബിഷപ്പുമാര്‍ തീരുമാനിച്ചിരുന്നു.

1925ല്‍ പോപ്പ് പയസ് പതിനൊന്നാമന്‍ മാര്‍പാപ്പ രചിച്ച ‘ക്വാസ് പ്രിമാസ്’ എന്ന ചാക്രികലേഖനത്തിലൂടെ,  വളര്‍ന്നുവരുന്ന മതനിരാസത്തെയും നിരീശ്വരവാദത്തെയും ചെറുക്കുന്നതിനായാണ് യേശുവിന്റെ രാജത്വ തിരുനാളിന്റെ ആചരണം ആരംഭിച്ചത്. ദൈവത്തെ പൊതുരംഗത്ത് നിന്ന് മാറ്റിനിര്‍ത്തുന്നത് രാജ്യങ്ങളുടെയും ജനങ്ങളുടെയും ഇടയില്‍ അരാജകത്വം സൃഷ്ടിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് പയസ് പതിനൊന്നാമന്‍ മാര്‍പാപ്പ യേശുവിന്റെ രാജത്വ തിരുനാളിന് തുടക്കം കുറിച്ചത്.

യേശുവാണ് യഥാര്‍ത്ഥ സത്യമെന്നും യേശവില്‍ നിന്നാണ് മനുഷ്യകുലം മുഴുവന്‍ അനുസരണയോടെ സത്യം സ്വീകരിക്കേണ്ടെതന്നും ചാക്രികലേഖനത്തില്‍ പാപ്പ പറയുന്നു. അവിടുന്ന് നമ്മുടെ മനസിലും ശരീരത്തിലും ഹൃദയത്തിലും രാജാവായി വാഴണമെന്നും എല്ലാറ്റിലുമുപരിയായി ദൈവത്തിന്റെ നിയമങ്ങളാണ് നാം അനുസരിക്കേണ്ടതെന്നും ചാക്രികലേഖനത്തില്‍ പാപ്പ ഓര്‍മിപ്പിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?