Follow Us On

07

November

2024

Thursday

ഭൂകമ്പത്തില്‍ കൊല്ലപ്പെട്ട സന്യാസിനിയുടെ നാമകരണനടപടികള്‍ ആരംഭിക്കുന്നു

ഭൂകമ്പത്തില്‍ കൊല്ലപ്പെട്ട സന്യാസിനിയുടെ നാമകരണനടപടികള്‍ ആരംഭിക്കുന്നു

മാഡ്രിഡ്: 2016-ല്‍ ഇക്വഡോറിലുണ്ടായ ഭൂകമ്പത്തില്‍ മരണമടഞ്ഞ സിസ്റ്റര്‍ ക്ലെയര്‍ ക്രോക്കറ്റിന്റെ നാമകരണനടപടികള്‍ ആരംഭിക്കുന്നു. 2025 ജനുവരി 12-ന് സ്‌പെയിനിലെ അല്‍ക്കാല ഡെ ഹെനാറസ് കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങില്‍ സിസ്റ്റര്‍ ക്ലെയറിന്റെ നാമകരണനടപടികള്‍ ആരംഭിക്കുമെന്ന് സിസ്റ്റര്‍ ക്ലെയര്‍ അംഗമായിരുന്ന സെര്‍വെന്റ് സിസ്റ്റേഴ്‌സ് ഓഫ് ദി ഹോം ഓഫ് ദി മദര്‍ സന്യാസിനി സഭയുടെ കുറിപ്പില്‍ വ്യക്തമാക്കി.

1982-ല്‍ ഉത്തര അയര്‍ലണ്ടിലെ ഡെറിയിലാണ് ക്രോക്കെറ്റിന്റെ ജനനം. വളരെ ചെറുപ്പത്തില്‍ തന്നെ ടെലിവിഷന്‍ അവതാരകയായി പേരെടുത്ത ക്രോക്കെറ്റിന്റെ ജീവിതത്തിലുണ്ടായ അസാധാരണമായ ഒരു ആത്മീയ അനുഭവമാണ് ക്രോക്കെറ്റിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. രണ്ടായിരമാണ്ട് വിശുദ്ധവാരത്തോട് അനുബന്ധിച്ച് യുവജനങ്ങള്‍ക്കായി നടത്തിയ ധ്യാനത്തിലായിരുന്നു ക്രോക്കെറ്റിന് ആ അനുഭവം ഉണ്ടായത്. തുടര്‍ന്ന് ആ ധ്യാനത്തിന് നേതൃത്വം നല്‍കിയ സന്യാസിനി സഭയില്‍ തന്നെ അംഗായ ക്രോക്കെറ്റ്  2016 ഏപ്രില്‍ 16ന്  ഇക്വഡോറിലെ മാനാബി പ്രൊവിന്‍സിലുണ്ടായ ഭൂകമ്പത്തില്‍ മരണമടയുകയായിരുന്നു.

സ്‌പെയിനിലും യുഎസിലും ഇക്വഡോറിലും ദൈവത്തിന് സമ്പൂര്‍ണമായി സമര്‍പ്പിച്ചുകൊണ്ട് ക്രോക്കറ്റ് നടത്തിയ സേവനങ്ങള്‍ ദൈവത്തിന് തന്നെത്തന്നെ സമര്‍പ്പിച്ച വ്യക്തിയുടെ ഹൃദയത്തിന്റെ ദാഹത്തെ ശമിപ്പിക്കാന്‍ ദൈവത്തിന് മാത്രമേ സാധിക്കൂ എന്ന് വ്യക്തമാക്കുന്നതായി സന്യാസിനിസഭയുടെ കുറിപ്പില്‍ പറയുന്നു. ക്രോക്കെറ്റിനെക്കുറിച്ച് പുറത്തിറക്കിയ ഡോക്യുമെന്ററി നാല്‍പ്പത് ലക്ഷത്തിലധികമാളുകളാണ് യൂട്യൂബില്‍ ഇതിനോടകം കണ്ടത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?