Follow Us On

10

April

2025

Thursday

ഷംഷാബാദ് രൂപതയുടെ മെത്രാനായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ സ്ഥാനമേറ്റു

ഷംഷാബാദ് രൂപതയുടെ മെത്രാനായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ സ്ഥാനമേറ്റു
ഷംഷാബാദ്: ഷംഷാബാദ് രൂപതയുടെ ദ്വിതീയ മെത്രാനായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ സ്ഥാനമേറ്റു. ബാലാപുരിലെ ബിഷപ്‌സ് ഹൗസ് അങ്കണത്തില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു സ്ഥാനാരോഹണചടങ്ങുകള്‍.
രൂപത ചാന്‍സലര്‍ ഫാ. മേജോ കോരത്ത് നിയമനപത്രിക വായിച്ചു. തുടര്‍ന്നു നടന്ന സ്ഥാനാരോഹണ തിരുക്കര്‍മങ്ങള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വചനസന്ദേശം നല്‍കി.
തുടര്‍ന്നു നടന്ന പൊതുസമ്മേളനം മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. ഹൈദരാബാദ് അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. പൂള ആന്റണി അധ്യക്ഷത വഹിച്ചു.
ഷംഷാബാദ് രൂപത അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ സ്വാഗതമാശംസിച്ചു. സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, മാതൃവേദി റീജണല്‍ പ്രസിഡന്റ് ഡെല്ലാ ചാക്കോ കാരാത്തറ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഷംഷാബാദ് രൂപത2025 സാമൂഹിക പ്രതിബദ്ധതാവര്‍ഷമായി ആചരിക്കുകയാണ്. ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ വര്‍ഷാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങുകള്‍ക്ക് രൂപത അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, എപ്പാര്‍ക്കിയല്‍ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. അബ്രാഹം പാലത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനെതുടര്‍ന്നാണ് അദിലാബാദ് ബിഷപ്പായിരുന്ന മാര്‍ പാണേങ്ങാടന്‍ ഷംഷാബാദ് രൂപതാധ്യക്ഷനായി നിയമിതനായത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?