Follow Us On

07

August

2025

Thursday

മുനമ്പം ഭൂപ്രശ്‌നം; ബിഷപ് ഡോ. പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുനമ്പം ഭൂപ്രശ്‌നം; ബിഷപ് ഡോ. പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മുനമ്പം: മുനമ്പം ഭൂപ്രശ്‌നത്തില്‍ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തില്‍ മുനമ്പം- കടപ്പുറം  ഭൂസംരക്ഷണ സമിതി എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച നടത്തി.
ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും  ഉപതിര ഞ്ഞെടു പ്പുകള്‍ക്കു ശേഷം ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. ഇതു സംബന്ധിച്ച് 28-ാം തീയതിയിലേക്ക് വച്ച ഉന്നതതല മീറ്റിങ്ങ് 22-ലേക്ക് മാറ്റിയിട്ടുണ്ടെന്നും അറിയിച്ചു.
നിയമമന്ത്രി പി.രാജീവും  കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ യും കൂടെയുണ്ടായിരുന്നു. ഭൂസംരക്ഷണ സമിതി മുഖ്യമന്ത്രിക്ക് നിവേദനം കൈമാറി.
കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, ലത്തീന്‍ സമുദായ വക്താവ് ജോസഫ് ജൂഡ്, കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ സിപി, ഭൂസംരക്ഷണ സമിതി ചെയര്‍മാന്‍ ജോസഫ് റോക്കി, കണ്‍വീനര്‍ ജോസഫ് ബെന്നി എന്നിവര്‍ പങ്കെടുത്തു.
 മുനമ്പം ജനതയ്ക്ക് റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതുവരെ നിരാഹാര സമരം സമാധാനപരമായി തുടരുമെന്ന്  ഭൂസംരക്ഷണ സമിതി ചെയര്‍മാന്‍ ജോസഫ് റോക്കി അറിയിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?