Follow Us On

23

November

2024

Saturday

കാപട്യം എന്ന പ്രലോഭനത്തെ നേരിടാന്‍ മറിയത്തിന്റെ സഹായം തേടി മാര്‍പാപ്പ

കാപട്യം എന്ന പ്രലോഭനത്തെ നേരിടാന്‍ മറിയത്തിന്റെ സഹായം തേടി മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കാപട്യമെന്ന വലിയ പ്രലോഭനത്തിനെതിരെ പോരാടാന്‍ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടി ഫ്രാന്‍സിസ് മാര്‍പാപ്പ.  മാന്യതയുടെ മറവില്‍ നിന്നുകൊണ്ട് അധികാരത്തിന്റെ  ഗര്‍വോടെ മറ്റുള്ളവരെ വിലകുറച്ചു കാണുന്നത് വളരെ മോശമായ കാര്യമാണെന്ന്  ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു.

സ്വയം ആനുകൂല്യങ്ങള്‍പ്പറ്റിക്കൊണ്ട് ഏറ്റവും ദുര്‍ബലരായവരെ കൊള്ളയടിച്ചവരാണ്  നിയമജ്ഞര്‍. അവര്‍ക്ക് പ്രാര്‍ത്ഥനപോലും ദൈവവുമായി കണ്ടുമുട്ടാനുള്ള അവസരമല്ല, മറിച്ച്, കെട്ടിച്ചമച്ച ഭക്തിയും മാന്യതയും പ്രകടിപ്പിക്കാനുള്ള അവസരമാണ്. അതിലൂടെ ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുകയും അവരുടെ അംഗീകാരം ലഭിക്കുകയും ചെയ്യുന്നു. അവരില്‍ ചിലരെങ്കിലും ഏറ്റവും ദുര്‍ബലരെ ചൂഷണം ചെയ്യുന്ന സാമൂഹികവും മതപരവുമായ വ്യവസ്ഥിതിക്ക് ശക്തിപകര്‍ന്നുകൊണ്ട്  ശിക്ഷാഭീതിയില്ലാതെ അനീതി പ്രവര്‍ത്തിച്ചു. ഇത്തരത്തിലുള്ള മനുഷ്യരില്‍ നിന്നകന്നു നില്‍ക്കാനും അവരെ അനുകരിക്കാതിരിക്കുവാനും ശ്രദ്ധിക്കണമെന്ന് ഈശോ ആവശ്യപ്പെടുന്നു.

ഇതില്‍നിന്നും വളരെ വ്യത്യസ്തമായ കാര്യങ്ങളാണ് യേശു അധികാരത്തെക്കുറിച്ച് പഠിപ്പിക്കുന്നത്.  എളിയ ശുശ്രൂഷയുടെയും സ്വയം ബലിയായി തീരുന്നതിന്റെയും പാഠങ്ങളാണ് അവരിടുന്ന പകരുന്നത്. എല്ലാവരോടും, പ്രത്യേകിച്ച് ഏറ്റവും ആവശ്യത്തില്‍ ഇരിക്കുന്നവരോട്, പിതൃസഹജവും മാതൃസഹജവുമായ ആര്‍ദ്രത പ്രകടിപ്പിക്കുന്നതിനെക്കുറിച്ച് അവിടുന്ന് ഉദ്‌ബോധിപ്പിക്കുന്നു.

മറ്റുള്ളവരെ അപമാനിക്കാതെ, അവരെ എഴുന്നേല്‍പ്പിച്ച് അവര്‍ക്ക് പ്രത്യാശയും സഹായവും നല്‍കാന്‍ അധികാരത്തിലിരിക്കുന്നവരെ അവിടുന്ന് ക്ഷണിക്കുന്നു. കൂടുതല്‍ ദുര്‍ബലരായവരോടുള്ള നമ്മുടെ ഇടപെടലുകള്‍ എങ്ങനെയാണെന്ന് വിചിന്തനം ചെയ്യുവാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പാപ്പ പ്രസംഗം അവസാനിപ്പിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?