Follow Us On

27

November

2024

Wednesday

മുനമ്പം; സര്‍വകക്ഷി യോഗം വിളിക്കണം: ആര്‍ച്ചുബിഷപ് ഡോ. നെറ്റോ

മുനമ്പം; സര്‍വകക്ഷി യോഗം വിളിക്കണം: ആര്‍ച്ചുബിഷപ് ഡോ. നെറ്റോ
തിരുവനന്തപുരം: മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും സര്‍വകക്ഷിയോഗം വിളിക്കണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ. മുനമ്പം സമരത്തിന് പിന്തുണയുമായി കത്തോലിക്ക രൂപതകളും ക്രൈസ്തവ സഭാ വിഭാഗങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംയുക്തമായി സംഘടപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോടതി വ്യവഹാരങ്ങളിലൂടെ തീരദേശജനതയെ ആജീവനാന്തം  ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിയില്ല. ശാശ്വത പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണം. ഇപ്പോള്‍ ഉണ്ടാകുന്നത് മതസൗഹാര്‍ദ്ദം തകര്‍ക്കുംവിധമുള്ള ഇടപെടലുകളാണ്. സമരസമിതി നേതാക്കളുടെയും പ്രതിനിധികളുടെയും ആവശ്യം മുഖ്യമന്ത്രി പരിഗണിക്കാമെന്നു പറഞ്ഞത് സ്വാഗതാര്‍ഹമാണെന്നും ആര്‍ച്ചുബിഷപ് ഡോ. നെറ്റോ പറഞ്ഞു.
മലങ്കര കത്തോലിക്ക സഭ തിരുവനന്തപുരം മേജര്‍ അതിരൂപത സഹായ മെത്രാന്‍ ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍, ലൂര്‍ദ് ഫൊറോന വികാരി ഫാ. മോര്‍ളി കൈതപ്പറമ്പില്‍, കെആര്‍എല്‍സിസി സെക്രട്ടറി ഫാ. തോമസ് തറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?