Follow Us On

23

November

2024

Saturday

മണിപ്പൂരിനും മുനമ്പത്തിനും ഐകദാര്‍ഢ്യവുമായി സിസിഐ സമ്മേളനം

മണിപ്പൂരിനും മുനമ്പത്തിനും ഐകദാര്‍ഢ്യവുമായി സിസിഐ സമ്മേളനം
പാലാ: നീതിനിഷേധിക്കപ്പെട്ട മണിപ്പൂര്‍, മുനമ്പം ജനതയ്ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്നുദിവസങ്ങളിലായി നടന്ന സിസിഐ സമ്മേളനം സമാപിച്ചു. മുനമ്പത്തെയും മണിപ്പൂരിലെയും പ്രശ്‌നങ്ങളെ ഗൗരവത്തോടെ സമീപിക്കണമെന്ന് കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ സമ്മേളനം വിലയിരുത്തി. സമാപന ചടങ്ങില്‍ ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യാതിഥിയായിരുന്നു.
ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തില്‍ ശക്തമായ സമുദായം കെട്ടിപ്പടുക്കണമെന്ന് മാര്‍ തോമസ് തറയില്‍ പറഞ്ഞു. ഉള്ളില്‍നിന്നുതന്നെ ചില കേന്ദ്രങ്ങളില്‍നിന്നും ഇതിനെ ശിഥിലപ്പെടുത്തുന്ന പ്രവണത കണ്ടുവരുന്നു. ജനസംഖ്യയില്‍ വരുന്ന കുറവ് നമ്മുടെ സമുദായം നേരിടുന്നുണ്ട്. സമുദായത്തിലെ അംഗങ്ങള്‍ ജനപ്രതിനിധികളാകാന്‍ മത്സരിക്കുമ്പോള്‍ പിന്തുണ സമുദായം ഉറപ്പുവരുത്തണമെന്നും പൊതുസമൂഹത്തിന് നല്‍കുന്ന വിലപ്പെട്ട സേവനങ്ങള്‍ക്കൊപ്പം സമുദായത്തിനും ശക്തമായ പിന്തുണ നല്‍കാന്‍ അല്മായര്‍ക്ക് സാധിക്കണമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.
സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അന്തിമ പ്രസ്താവനയുടെ അവതരണം നടത്തി. സിസിഐ വൈസ് പ്രസിഡന്റുമാരായ ആന്റൂസ് ആന്റണി, ക്ലാര ഫെര്‍ണാണ്ടസ്, സിസിഐ സെക്രട്ടറി ഫാ. എ.ഇ. രാജു അലക്‌സ്, സിആര്‍ഐ ദേശീയ സെക്രട്ടറി സിസ്റ്റര്‍ എല്‍സ മുട്ടത്ത്, സിബിസിഐ ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍, സാബു ഡി. മാത്യു, സിസിഐ സെന്‍ട്രല്‍ എക്‌സിക്യുട്ടീവ് അംഗം മോണ്‍. ജോളി വടക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്ത്യയിലെ സാമുഹിക-രാഷ്ട്രീയ സാഹര്യത്തില്‍ അല്മായരുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ചായിരുന്നു കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ ബോഡിയുടെ പ്രധാന ചര്‍ച്ചാവിഷയം. സിനഡ് ഓഫ് സിനഡാലിറ്റിയുടെ വെളിച്ചത്തില്‍ അല്മായരുടെ നിര്‍ണായകമായ ദൗത്യത്തെ, പ്രത്യേകിച്ച് മിഷന്‍രംഗത്തെ പ്രവര്‍ത്തനങ്ങളെ സിസിഐ എടുത്തുപറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?