Follow Us On

07

June

2025

Saturday

മുനമ്പം പ്രശ്‌നം എത്രയും വേഗം പരിഹരിക്കണം: യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത

മുനമ്പം പ്രശ്‌നം എത്രയും വേഗം പരിഹരിക്കണം: യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത
മുനമ്പം: മുനമ്പം ഭൂമി പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന്  മലങ്കര ഓര്‍ത്തഡോക്‌സ് അങ്കമാലി ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സെര്‍വിസസിന്റെ നേതൃത്വത്തില്‍ മുനമ്പം സമരപന്തലില്‍ നടത്തിയ ഐകദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
റവന്യൂ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മുനമ്പം ജനത ധര്‍മ്മസങ്കടത്തിലാണ്. നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള അവരുടെ സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.  വോട്ട് ബാങ്ക് മാത്രം ലക്ഷമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ തേടാന്‍ രാഷ്ട്രീയ നേതൃത്വം തയാറാവണമെന്നും മെത്രോപ്പോലീത്ത ആവശ്യപ്പെട്ടു.
സിഎസ്‌ഐ കൊല്ലം-കൊട്ടാരക്കര ബിഷപ് എമിറേറ്റ് ഉമ്മന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബിലീവേഴ്‌സ് ചര്‍ച്ച് പ്രതിനിധി മാത്യൂസ് മാര്‍ സില്‍വനിയോസ്, മാര്‍ത്തോമാ സഭ പ്രതിനിധി ഡോ. സി.എ വര്‍ഗീസ്,  സാല്‍വേഷന്‍ ആര്‍മി പ്രതിനിധി സാജു ഡാനിയേല്‍, റവ.ഡോ. തോമസ് റമ്പാന്‍, ഫാ. കെ.കെ മാര്‍ക്കോസ്, ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?