Follow Us On

23

November

2024

Saturday

മുനമ്പം ഭൂപ്രശ്‌നം; ലത്തീന്‍ കത്തോലിക്ക സമുദായ നേതൃത്വവുമായി ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

മുനമ്പം ഭൂപ്രശ്‌നം; ലത്തീന്‍ കത്തോലിക്ക സമുദായ നേതൃത്വവുമായി ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
കൊച്ചി: മുനമ്പം ഭൂപ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുസ്ലീം സമുദായ നേതൃത്വം ലത്തീന്‍ കത്തോലിക്ക സമുദായ നേതൃത്വമായും മുനമ്പം ഭൂസംരക്ഷണ സമിതിയുമായും ചര്‍ച്ച നടത്തി.
ലത്തീന്‍ സഭാ അധ്യക്ഷന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ആര്‍ച്ചുബിഷപ്പുമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ഡോ. തോമസ് നെറ്റോ എന്നിവര്‍ ഉള്‍പ്പടെ ലത്തീന്‍ രൂപതകളിലെ എല്ലാ മെത്രാന്മാരും ചര്‍ച്ചയില്‍ പങ്കെടുത്തു.
  മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ എന്നിവരാണ് എറണാകുളത്ത് ലത്തീന്‍ സഭയിലെ മെത്രാന്മാ രെയും സമുദായ നേതാക്കാളെയും കണ്ടത്.
മുനമ്പം കടപ്പുറം പ്രദേശത്ത് തലമുറകളായി താമസിക്കു ന്നവരുടെ ഭൂമിയിലുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നാണ് മുസ്ലീം സമുദായ സംഘടനകളുടെ പൊതുനിലപാടെന്ന് മുസ്ലീം സമുദായ നേതാക്കള്‍ വ്യക്തമാക്കി. ഈ വിഷയം സര്‍ക്കാര്‍ ഇടപെട്ട് സത്വരമായ പരിഹാരം ഉണ്ടാക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. പ്രശ്‌നപരിഹാരത്തിനായുള്ള സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങള്‍ക്കും യോഗം പിന്തുണ അറിയിച്ചു.
 കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കപ്പറമ്പില്‍, മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളായ ഫാ. ആന്റണി സേവ്യര്‍ തറയില്‍, സെബാസ്റ്റ്യന്‍ റോക്കി, ജോസഫ് ബെന്നി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?