കോഴിക്കോട്: കോഴിക്കോട് രൂപതയിലെ മേരിക്കുന്ന് സെന്റ് പോള്‍സ് മൈനര്‍ സെമിനാരി മുന്‍ റെക്ടറും വിവിധ ദൈവാലയങ്ങളില്‍ വികാരിയായും സേവനമനുഷ്ഠിച്ച ഫാ. വര്‍ഗീസ് ആലുക്കല്‍ (82) അന്തരിച്ചു. മേരിക്കുന്ന് ഷാലോം പ്രീസ്റ്റ്‌ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം.
ഭൗതികശരീരം ഹോളി റെഡീമര്‍ ദൈവാലയത്തിലെ സംസ്‌കാരശുശ്രൂഷകള്‍ക്കുശേഷം സ്വദേശമായ കാലടിയിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് (നവംബര്‍ 28) മൂന്നിന് കാലടി സെന്റ് ജോര്‍ജ് ദൈവാലയ സെമിത്തേരിയില്‍.
1942 ഫെബ്രുവരി രണ്ടിന് കാലടി ചെങ്ങല്‍ ആലുക്കല്‍ വീട്ടില്‍ പൈലിയുടെയും റോസമ്മ ആലുക്കലിന്റെയും മകനായാണ് ജനനം. കാഞ്ഞൂര്‍ സെന്റ് ജെമ്മാസ്, സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് പ്രാഥമിക വിദ്യാഭ്യാസം. മൈസൂര്‍ സെന്റ് ഫിലോമിന കോളജില്‍നിന്ന് ബിരുദം നേടിയശേഷം മംഗളൂരു സെന്റ് ജോസഫ്‌സ് സെമിനാരിയില്‍നിന്ന് വൈദികപഠനം പൂര്‍ത്തിയാക്കി. ബിഷപ് പത്രോണി എസ് ജെയില്‍നിന്ന് 1974 മെയ് 28-ന് പൗരോഹിത്യം സ്വീകരിച്ചു.
കോഴിക്കോട് മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍ അസിസ്റ്റന്റ് വികാരി, കോഴിക്കോട് ബിഷപ് ഹൗസില്‍ അസി. പ്രൊക്യുറേറ്റര്‍, മേപ്പാടി സെന്റ് ജോസഫ്‌സ് ചര്‍ച്ച്, പഴയങ്ങാടി സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച്, മാടായി ഹോളിക്രോസ് ചര്‍ച്ച്, മാവൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ച്, തലശേരി ഹോളി റോസറി ചര്‍ച്ച്, ചെമ്പേരി പെര്‍പച്വല്‍ സുകോര്‍ ചര്‍ച്ച്, പൂമല ഹോളിക്രോസ് ചര്‍ച്ച്, റിപ്പണ്‍ സെന്റ് ആന്റണീസ് ചര്‍ച്ച്, പാക്കം സെന്റ് ആന്റണീസ് ചര്‍ച്ച് എന്നിവിടങ്ങളില്‍ വികാരി എന്നീ നിലകളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്. സഹോദരങ്ങള്‍: പൗലോകുട്ടി, സൂസന്‍, മേരി, സിസ്റ്റര്‍ കെന്നറ്റ്, പാപ്പച്ചന്‍.
Leave a Comment
Your email address will not be published. Required fields are marked with *