Follow Us On

26

December

2024

Thursday

അമല മെഡിക്കല്‍ കോളജില്‍ ഇന്‍ഡോ കനേഡിയന്‍ കാന്‍സര്‍ കോണ്‍ഫ്രന്‍സ്

അമല മെഡിക്കല്‍ കോളജില്‍ ഇന്‍ഡോ കനേഡിയന്‍ കാന്‍സര്‍ കോണ്‍ഫ്രന്‍സ്
തൃശൂര്‍: അമല മെഡിക്കല്‍ കോളേജ് കാന്‍സര്‍ വിഭാഗം  നടത്തിയ പ്രഥമ ഇന്‍ഡോ കനേഡിയന്‍ കാന്‍സര്‍  കോണ്‍ഫ്രന്‍സിന്റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍  നിര്‍വഹിച്ചു.
കനേഡിയന്‍ കാന്‍സര്‍  വിദഗ്ധരായ ഡോ. അര്‍ബിന്ദ്  ദുബെ, ഡോ. ബഷീര്‍ ബഷീര്‍, ഡോ. ശരണ്യ കാക്കുമാനു, ഡോ. അനുരാഗ് ശ്രീവാസ്തവ് എന്നിവര്‍ പങ്കെടുത്തു.
അമല ജോയിന്റ് ഡയറക്ടര്‍  ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ്, റേഡിയേഷന്‍ വിഭാഗം മേധാവി ഡോ. ജോമോന്‍ റാഫേല്‍, മെഡിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. അനില്‍ ജോസ് താഴത്ത്, അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ഫെബിന്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണ ചാതുര്യം വര്‍ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളും നടന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?