കൊച്ചി: ഇഎസ്എ അന്തിമ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോടു നീതി പുലര്‍ത്തണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍. ഇഎസ്എ അന്തിമ വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായിട്ടുള്ള നിരവധി ആശങ്കകള്‍ പരിഹരിച്ച് സുതാര്യമായ നടപടി സ്വീകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്ത് പ്രസ്താവനയില്‍ വ്യക്തമാക്കി.
2024 ജൂലൈ 31ന് പ്രസിദ്ധീകരിച്ച ആറാമത്തെകരട് വിജ്ഞാപനത്തിനെതിരെ ജനങ്ങള്‍ക്ക് ആക്ഷേപങ്ങള്‍ സമര്‍പ്പിക്കുവാനുള്ള കാലാവധിയായ 60 ദിവസം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ഇഎസ്എ മാപ്പുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ ഗുരുതരമായ വീഴ്ചസംഭവിച്ചിട്ടുണ്ട്. കോടതി ഉത്തരവായിട്ടും ഇതുവരെ കരട് വിജ്ഞാപനത്തിന്റെ മലയാള പരിഭാഷ സംസ്ഥാനസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടില്ല.
98 വില്ലേജുകളിലെ റിസര്‍വ് ഫോറസ്റ്റ് വിസ്തൃതിയായി സര്‍ക്കാര്‍ ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു എന്നുപറയുന്ന 8590.69 ച.കി.മീ ഇഎസ്എ എന്നത് ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെയും 2018 ല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് അടക്കമുള്ള രേഖകളിലെയും തെറ്റുകളുടെ ആവര്‍ത്തനമാണ്. കരടു വിജ്ഞാപനങ്ങളില്‍ നല്‍കിയിട്ടുള്ള 9107ച.കി.മീ ഫോറസ്റ്റ് 123 വില്ലേജുകളിലെ ഫോറസ്റ്റ് ഏരിയ എന്ന തെറ്റായ വിസ്തൃതി തിരുത്തി നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ കാണിച്ച അമാന്തത്തിന്റെ തുടര്‍ച്ചയാണിത്. എത്രയും പെട്ടെന്ന് ഇത് തിരുത്തി അഡന്‍ണ്ടം നല്‍കുവാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഒരു മാസം മുന്‍പ് സര്‍ക്കാര്‍ നല്‍കിയെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ട് ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യാതെയാണ് നല്‍കിയിരിക്കുന്നത്. ഇതും അടിയന്തരമായി ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്തുതെറ്റ് തിരുത്തണം. ഇപ്പോഴത്തെ റിപ്പോട്ടിലും റവന്യൂ വില്ലേജുകളുടെ പേരില്‍ ആണോ ഇഎസ്എ ഏരിയ അറിയപ്പെടുന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ആണെങ്കില്‍ അത് തിരുത്തി നല്‍കാന്‍ തയാറാവണം. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചു എന്ന് അവകാശപ്പെടുന്ന അവസാന റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാത്തത് എന്നു വ്യക്തമാക്കണം.
2018 ല്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വിശ്വാസത്തില്‍ എടുക്കാതെ നല്‍കിയ 92 വില്ലേജുകളുടെ ഇഎസ്എ റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിക്കാതെ വന്ന സാഹചര്യത്തില്‍ പുതിയ റിപ്പോര്‍ട്ട് നല്‍കുന്നതിന് പകരം 123 വില്ലേജുകളെ 131 വില്ലേജുകളായി വിഭജിച്ചു വര്‍ധിപ്പിച്ച് കാണിച്ച് 2018 ലെ അതെ റിപ്പോര്‍ട്ടില്‍ആറു വില്ലേജുകള്‍ കൂടി ഉള്‍പ്പെടുത്തി 98 വില്ലേജുകളായി വീണ്ടും സമര്‍പ്പിച്ച് റിപ്പോര്‍ട്ട് കേന്ദ്രത്തെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. മലബാര്‍ മേഖലയില്‍ അടക്കം 20 ശതമാനത്തില്‍ താഴെ വനവും നൂറിലധികം ജനസാന്ദ്രതയും ഉള്ള നിരവധി വില്ലേജുകളെ, സമാന രീതിയിലുള്ള മറ്റു വില്ലേജുകളെ 2018 ലെ റിപ്പോര്‍ട്ടില്‍ ഒഴിവാക്കിയത് പോലെ, ഒഴിവാക്കാതെ ഇഎസ്എ ആയി നിലനിര്‍ത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ നാടപടി അവസാ നിപ്പിക്കണം.
മറ്റു സംസ്ഥാനങ്ങളൊന്നും അന്തിമ വിജ്ഞാപനം ആവശ്യ പ്പെടാത്ത സാഹചര്യത്തില്‍ കേരളം മാത്രം, സംഭവിച്ച തെറ്റുകള്‍ തിരുത്തി അന്തിമറിപ്പോര്‍ട്ട് നല്‍കാതെ, ധൃതിപിടിച്ച് പാര്‍ല മെന്റില്‍ കേരളത്തിനായി പ്രത്യേക വിജ്ഞാപനം ആവശ്യ പ്പെടുന്നത് നിരവധി സംശയങ്ങള്‍ക്ക് ഇടവരുത്തുന്നു, മലയോര മേഖലയിലെ ലക്ഷക്കണക്കിനു ജനങ്ങളെ ബാധിക്കുന്ന ഇഎ സ്എ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നീതിപൂര്‍ണമായ സമീപനം പ്രതീക്ഷിക്കുന്ന തായി പ്രസ്താവനയില്‍ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *