വത്തിക്കാന്‍ സിറ്റി: പാവങ്ങളെ സഹായിക്കുക എന്ന കുഞ്ഞു സ്വപ്നത്തോടെ സെമിനാരിയില്‍ പ്രവേശിച്ച താന്‍ എളിയരീതിയില്‍ ചെയ്ത സഹായങ്ങള്‍ കിട്ടിയവരുടെ കണ്ണീരാണ് കര്‍ദിനാളാകാന്‍ ലഭിച്ച അനുഗ്രഹമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. സീറോ മലബാര്‍ സഭ നല്കിയ സ്വീകരണ സമ്മേളനത്തില്‍ മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ആ കണ്ണീരിന് സ്വര്‍ഗം തുറക്കാന്‍ കരുത്തുണ്ടെന്ന് മാര്‍ കൂവക്കാട് കൂട്ടിച്ചേര്‍ത്തു.
മാര്‍ ജോസഫ് പവ്വത്തില്‍ പിതാവിന്റെ ദീര്‍ഘവീക്ഷണമാണ് 25 വര്‍ഷം മുമ്പ് റോമിലേക്ക് തന്നെ അയച്ചത്. സഭയെ സ്നേഹിക്കുക എന്ന മന്ത്രമാണ് പവ്വത്തില്‍ പിതാവ് തന്ന മൂല്യമെന്നും മാര്‍ കൂവക്കാട് പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് ഒന്നായി മുന്നോട്ടുപോകാന്‍ സാധിക്കണമെന്ന് മാര്‍ ജോര്‍ജ് കൂവക്കാട് പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *