Follow Us On

06

January

2025

Monday

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഫ. ജോസഫ് മുണ്ടശേരി  സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം
കോഴിക്കോട്: കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ (2023-24) വിവിധ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ് എസ്എല്‍സി/ടിഎച്ച്എസ്എല്‍സി, പ്ലസ് ടൂ/വിഎച്ച്എസ്ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയവര്‍ക്കും/ബിരുദ തലത്തില്‍ 80% മാര്‍ക്കോ/ബിരുദാനന്തര ബിരുദ തലത്തില്‍ 75% മാര്‍ക്കോ നേടിയ ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുമുളള പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം.
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന ഈ സ്‌കോളര്‍ഷിപ്പ് അപേക്ഷിക്കാനുള്ള സമയം ഡിസംബര്‍ 26 വരെയാണ്. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യന്‍, മുസ്ലീം, സിഖ്, ജൈനന്‍, പാഴ്‌സി ബുദ്ധ വിഭാഗങ്ങളിലുള്ളവര്‍ക്ക് ജനസംഖ്യാനുപാതത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.ഒറ്റ തവണ നല്‍കുന്ന എക്സലന്‍സി അവാര്‍ഡായതിനാല്‍, മറ്റു സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷി ക്കാവുന്നതാണ്.
അടിസ്ഥാന യോഗ്യത
അപേക്ഷകര്‍, സ്‌കോളര്‍ഷിപ്പിന് ആധാരമായ കോഴ്‌സ് പഠിച്ചത് കേരളത്തിനുള്ളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആയിരിക്കണം. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. ബിപിഎല്‍ വിദ്യാര്‍ത്ഥികരുടെ അഭാവത്തില്‍ കുടുംബ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ താഴെയുള്ള എപിഎല്‍ വിഭാശക്കാരെയും പരിഗണിയ്ക്കും.
സ്‌കോളര്‍ഷിപ്പ് ആനുകൂല്യം
നാല് തലകളില്‍
1.എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എ+ ലഭിച്ചവര്‍: 10,000/ രൂപ
2.പ്ലസ്ടു/ വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ+ ഗ്രേഡ് നേടിയവര്‍:  10,000/ രൂപ
3.ബിരുദത്തിന് 80% മാര്‍ക്ക് നേടിയവര്‍: 15,000/ രൂപ
4.ബിരുദാനന്തര ബിരുദത്തിന് 75% മാര്‍ക്ക് നേടിയവര്‍:  15,000/ രൂപ
അപേക്ഷാക്രമം
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ ഡിസംബര്‍ 26 നു മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച തിനുശേഷം, രജിസ്‌ട്രേഷന്‍ ഫോമിന്റെ പ്രിന്റ് ഔട്ട് നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം, അപേക്ഷകന്‍ പഠിച്ചിരുന്ന  സ്ഥാപന മേധാവിക്ക്, ഡിസംബര്‍ 28 നു മുമ്പായി സമര്‍പ്പിക്കണം. സ്ഥാപനമേധാവികള്‍ ഡിസംബര്‍ 30 നു മുമ്പായി സൂക്ഷ്മ പരിശോധന നടത്തി ഓണ്‍ലൈന്‍ അപ്രൂവല്‍ നല്‍കേണ്ടതുണ്ട്.
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍
1.അപേക്ഷകന്റെ ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ്
2.ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്
3. എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി, പ്ലസ്ടൂ/ വിഎച്ച്എസ്ഇ, ബിരുദം, ബിരുദാനന്തര ബിരുദം മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി
4.നേറ്റിവിറ്റി സര്‍ട്ടിഫിക്കേറ്റിന്റെ പകര്‍പ്പ്
5. കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കേറ്റ്/മൈനോരിറ്റി സര്‍ട്ടിഫിക്കേറ്റ് – പകര്‍പ്പ്
6.റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
7. വില്ലേജ് ഓഫീസില്‍ നിന്നുള്ള അസല്‍ വരുമാന സര്‍ട്ടിഫിക്കേറ്റ്
അപേക്ഷാ സമര്‍പ്പണത്തിന്
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:
0471-2302090
0471 2300524
0471 2300524
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?