അവാലി: കത്തീഡ്രല്‍ ഓഫ് ഔവര്‍ ലേഡി ഓഫ് അറേബ്യയുടെ സമര്‍പ്പണത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നോര്‍ത്തേണ്‍ അറേബ്യയിലെ അപ്പസ്‌തോലിക് വികാരിയേറ്റിലെ (മിസ്സിയോ-അവോന) പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിസ് ആദ്യ ഡിജിറ്റല്‍ മാസിക പുറത്തിറക്കി.
സുവിശേഷവല്‍ക്കരണം, യേശുവിനെക്കുറിച്ചും സുവിശേഷത്തെക്കുറിച്ചുമുള്ള പ്രഘോഷണം, പൊന്തിഫിക്കല്‍ മിഷന്‍ സൊസൈസിന് പ്രോത്സാഹനം, മിസിയോ-അവോനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിംഗ് എന്നിവയാണ് ഈ മാസികയിലൂടെ ലക്ഷ്യമിടുന്നത്.
1816-ല്‍ ഓസ്ട്രിയന്‍ പുരോഹിതന്‍ ജോസഫ് മോഹര്‍ എഴുതിയ ‘സൈലന്റ് നൈറ്റ് – ഹോളി നൈറ്റ്’ എന്ന വിഷയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ആദ്യ ലക്കമായ ക്രിസ്മസ് ലക്കം പുറത്തിറക്കിയിരിക്കുന്നത്. യുദ്ധവും വേദനയും അനുഭവിക്കുന്ന വായനക്കാരെയും ലോകത്തെയും ഭയമില്ലാതെയും സമാധാനത്തോടെയും ജീവിക്കാന്‍ മനുഷ്യരാശിയെ പ്രാപ്തമാക്കിയ ആ നിശബ്ദ രാത്രിയുടെ അനുഭവത്തിലേക്ക് ഈ പ്രമേയത്തിലൂടെ മാസിക കൂട്ടിക്കൊണ്ടുപോവുന്നു.
പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ പ്രസിഡന്റ് ആര്‍ച്ചുബിഷപ് എമിലിയോ നാപ്പ ഈ ലക്കത്തെ സ്വാഗതം ചെയ്തു. മാസികയെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശത്തില്‍ മാസികയിലെ ലേഖനങ്ങള്‍ പ്രാര്‍ത്ഥനയ്ക്കും ജീവകാരുണ്യപ്രവര്ത്തനങ്ങള്ക്
Leave a Comment
Your email address will not be published. Required fields are marked with *