ന്യൂഡല്‍ഹി: ലോകസമാധാനത്തിനും മണിപ്പൂരിലെ സമാധാനത്തിനുമായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 50 ഓളം പാസ്റ്റര്‍മാര്‍ ആഗമനകാല വിചിന്തനത്തില്‍ പങ്കെടുത്തു. നോര്‍ത്ത് ഇന്ത്യയിലും മണിപ്പൂരിലെയും പശ്ചാത്തലത്തില്‍ ക്രിസ്തു നല്കുന്ന, മറ്റുള്ളവരുമായി മൈത്രിയില്‍ ജിവിക്കുന്നതിന് സഹായിക്കുന്ന സമാധാനത്തെ ആശ്ലേഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സാല്‍വേഷന്‍ ആര്‍മി ഇന്ത്യ ടെറിട്ടറി മാനേജര്‍ കേണല്‍ വാന്ലാഫേല പ്രസംഗിച്ചു.
ഡല്‍ഹിയിലെ മാര്‍ത്തോമ സെന്ററിലായിരുന്നു പ്രാര്‍ത്ഥനാസമ്മേളനം. പരിപാടി സംഘടിപ്പിച്ച ഡല്‍ഹി അതിരൂപതയുടെ ഇന്റര്‍ഫെയ്ത്ത് കമ്മീഷന് സെക്രട്ടറിയായ ഫാ. നോര്‍ബര്‍ട്ട് ഹെര്‍മനും ടീമും പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി. ബിലീവേര്സ് ചര്‍ച്ചില്‍ നിന്നുള്ള റവ. ജോണ്‍ ഐറേനസ് ആമുഖപ്രാര്‍ത്ഥന നടത്തി. മാര്‍ത്തോമ്മ ചര്‍ച്ച് ബിഷപ് സക്കറിയാസ് അപ്രേം സമാപനാശിര്‍വാദം നല്കി.
Leave a Comment
Your email address will not be published. Required fields are marked with *