ഗോഹട്ടി: മനുഷ്യാവകാശ ദിനാചരണത്തില്‍ മണിപ്പൂരിലെ ജനങ്ങളുടെ ദുഖത്തിലും വേദനയിലും പങ്കുചേര്‍ന്ന് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ നിശബ്ദ കുത്തിയിരിപ്പു പ്രതിഷേധം നടത്തി. ഗോഹട്ടിലിയെ പബ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. മണിപ്പൂരിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്രത്തോട് ഇടപെടണമെന്നും മണിപ്പൂരിലെ മതമൈത്രി തിരിച്ചുപിടിക്കണമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
മണിപ്പൂരിലെ ജനങ്ങള്‍ക്ക് സമാധാനവും നീതിയും ഉറപ്പാക്കുന്നതിന് എല്ലാ പൗരന്‍മാര്‍ക്കും കടമയുണ്ടെന്നും അവര്‍ സൂചിപ്പിച്ചു. ഗോഹട്ടി ആര്‍ച്ചുബിഷപ് ജോണ്‍ മൂലച്ചിറ, ബിഷപ് തോമസ് മേനാപറമ്പില്‍ എന്നിവരും പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *