Follow Us On

21

April

2025

Monday

നിക്ഷിപ്ത താല്പര്യക്കാരുടെ ആഗ്രഹങ്ങള്‍ നെഞ്ചിലേറ്റാന്‍ സഭയ്ക്കാവില്ല: മാര്‍ പാംപ്ലാനി

നിക്ഷിപ്ത താല്പര്യക്കാരുടെ ആഗ്രഹങ്ങള്‍ നെഞ്ചിലേറ്റാന്‍ സഭയ്ക്കാവില്ല: മാര്‍ പാംപ്ലാനി
പുല്‍പള്ളി: നിക്ഷിപ്ത താല്‍പര്യക്കാരുടെ ആഗ്രഹങ്ങള്‍ നെഞ്ചിലേറ്റാന്‍ കത്തോലിക്കാ സഭയ്ക്കാവില്ലെന്ന് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാബ്ലാനി. ശശിമല ഇന്‍ഫന്റ് ജീസസ് ദൈവാലയത്തില്‍ കുടുംബ നവീകരണ വര്‍ഷ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സത്യവും ചരിത്രവും വിസ്മരിച്ച് കത്തോലിക്കാ സഭയെയും പൗരോഹിത്യത്തെയും അവഹേളിക്കുന്നവര്‍ നിരാശരാകും. സഭയെ അധിക്ഷേപിക്കുന്നവരൊന്നും ക്രൈസ്തവനെ സഹായിക്കുന്നവരല്ല. അവരവരുടെ താല്‍പര്യങ്ങളും സ്വാര്‍ത്ഥയുമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ഇത്തരം നിക്ഷിപ്ത താല്‍പര്യക്കാരുടെ തീയാല്‍ കെടുന്ന തിരിനാളമല്ല സഭയെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.
വികാരി ഫാ. ബിജു മാവറ അധ്യക്ഷത വഹിച്ചു. ഇടവക നിര്‍മിക്കുന്ന സ്‌നേഹഭവന്‍ ശിലാ വെഞ്ചരിപ്പും  മാര്‍ ജോസഫ് പാബ്ലാനി നിര്‍വഹിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?