Follow Us On

10

January

2025

Friday

ഇന്ത്യയില്‍ ക്രൈസ്തവ പീഡനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌

ഇന്ത്യയില്‍ ക്രൈസ്തവ പീഡനങ്ങള്‍ വര്‍ധിക്കുന്നതായി  റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍. 2024 ജനുവരി മുതല്‍ നവംബര്‍ വരെ 745 അക്രമങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കു നേരെ നടന്ന അക്രമങ്ങളുടെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം കണ്‍വീനറും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗവുമായ എ.സി മൈക്കിള്‍ വ്യക്തമാക്കി.

2014 മുതല്‍ ക്രൈസ്തവര്‍ക്കു നേരെ അക്രമങ്ങള്‍ ഓരോ വര്‍ഷവും ക്രമാതീതമായി വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 ല്‍ ക്രൈസ്തവര്‍ക്കെതിരെ നടന്നത് 127 അക്രമങ്ങളായിരുന്നു. 2021 ല്‍ 501 ആയും 2024 ല്‍ 745 ആയും ഉയര്‍ന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ വര്‍ഷത്തെ അക്രമസംഭവങ്ങളുടെ കൃത്യമായ കണക്കുകളും സംഘടന പുറത്തുവിട്ടിട്ടുണ്ട്.

ഉത്തര്‍പ്രദേശാണ് ക്രൈസ്തവര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ പീഡനം നടക്കുന്ന സ്ഥലം. 182 കേസുകളാണ് കഴിഞ്ഞവര്‍ഷം അവിടെ നിന്ന് രേഖപ്പെടുത്തപ്പെട്ടത്. രണ്ടാം സ്ഥാനം ഛത്തീസ്ഘട്ടിനാണ്. സംഘടനയുടെ ടോള്‍ ഫ്രീ നമ്പറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ കണക്ക് മാത്രമാണിത്. രജിസ്റ്റര്‍ ചെയ്യാപ്പെടാത്ത കേസുകള്‍ ഇതിലധികമായിരിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഓരോ വ്യക്തിക്കും അവന് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കുവാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ 12 എണ്ണത്തിലും മതപരിവര്‍ത്തന നിരോധന നിയമം നിലനില്‍ക്കുന്നു. അതില്‍ ഭൂരിഭാഗവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.

ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളില്‍, പോലീസ് കുറ്റവാളികള്‍ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്ന തെന്നാണ് ഉയരുന്ന ആരോപണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?