നെയ്യാറ്റിന്‍കര: മോണ്‍. വിന്‍സെന്റ് കെ. പീറ്ററിനെ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ വികാരി ജനറലായി നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ഡോ. വിന്‍സെന്റ് സാമുവല്‍ നിയമിച്ചു.
മോണ്‍. ജി. ക്രിസ്തുദാസ് വികാരി ജനറല്‍ സ്ഥാനത്തു നിന്ന് വരമിച്ച ഒഴിവിലാണ് പുതിയ നിയമനം. ബിഷപ്‌സ് ഹൗസില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഡോ.വിന്‍സെന്റ് സാമുവല്‍ നിയമന ഉത്തരവ് കൈമാറി.
മോണ്‍. വിന്‍സെന്റ് കെ. പീറ്റര്‍ നിലവില്‍ കാട്ടാക്കട റീജിയന്‍ ശുശ്രൂഷ കോ-ഓഡിനേറ്റര്‍, തെക്കന്‍ കുരിശുമല ഡയറക്ടര്‍ തുടങ്ങിയ ചുമതലകള്‍ നിര്‍വ്വഹിച്ചു വരുകയായിരുന്നു. 14 വര്‍ഷത്തോളം സെന്റ് സേവ്യഴ്‌സ് സെമിനാരി റെക്ടറായി സേവനമനുഷ്ടിച്ചശേഷമായിരുന്നു തെക്കന്‍ കുരിശുമലയുടെ ഡയകറക്ടറാറി ചുമതലയേറ്റത്. കിളിയൂര്‍ ഉണ്ണിമിശിഹാ ഇടവകാംഗമായ മോണ്‍. വിന്‍സെന്റ് കെ. പീറ്റര്‍ 1989-ലാണ് പൗരോഹിത്യം സ്വീകരിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *