അങ്കമാലി: പാലക്കാട് മദ്യ നിര്‍മാണശാല തുടങ്ങാന്‍ അനുമതി നല്‍കിയത് സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി.
നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മദ്യ നിര്‍മാണ പ്ലാന്റ് തുടങ്ങാന്‍ അനുമതി നല്‍കിയത്. അധികാരത്തിലേറിയല്‍ മദ്യ വ്യാപനം തടയുമെന്നു പറഞ്ഞ ഇടതു സര്‍ക്കാര്‍ കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലുന്ന തീരുമാനങ്ങളാണ് എടുക്കുന്നത.് ഇത് അത്യന്തം വേദനാജനകവും പ്രതിഷേധാര്‍ഹവും അപലപ നീയവുമാണെന്ന് മദ്യവിരുദ്ധ ഏകോപന സമിതി ചൂണ്ടിക്കാട്ടി.
യുഡിഎഫ് സര്‍ക്കാരിന്റെ ഭരണ കാലത്ത് 28ബാറുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 836 ബാറുകളായി മാറി. കൂടാതെ 284ബെവ്കോ ഔട്ട്ലെറ്റുകളുംകണ്സ്യൂമര് ഫെഡിന്റെ 32 വില്‍പ്പന കേന്ദ്രങ്ങളും ഉണ്ട്. പഞ്ചായത്തുകള്‍ തോറും മദ്യവില്പനശാലകള് തുറക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷി ക്കണം.
മന്ത്രിസഭ അനുമതി നല്‍കിയത് പുനഃപരിശോധിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് കേരള മദ്യവിരുദ്ധ ഏകോപന സമിതി തയ്യാറാകുമെന്ന് യോഗം വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *