Follow Us On

22

January

2025

Wednesday

ചൈനയിലെ പുതിയ രൂപതയ്ക്ക് മെത്രാന്‍: ആന്റണി ജി വെയ്‌ഷോങ്ങ് അഭിഷിക്തനായി

ചൈനയിലെ പുതിയ രൂപതയ്ക്ക് മെത്രാന്‍: ആന്റണി ജി വെയ്‌ഷോങ്ങ് അഭിഷിക്തനായി

ല്യൂലിയാങ്: ചൈനയിലെ പുതിയ രൂപതയായ ല്യൂലിയാങ് രൂപതയുടെ മെത്രാനായി ആന്റണി ജി വെയ്‌ഷോങ്ങ്  അഭിഷിക്തനായി. 51 വയസുള്ള അദ്ദേഹം, ബെയ്ജിംഗും വത്തിക്കാനും തമ്മില്‍ ഒപ്പുവെച്ച ഇടക്കാല കരാറിന്റെ അടിസ്ഥാനത്തില്‍ ചൈനയില്‍ അഭിഷിക്തനാകുന്ന 11-ാമത്തെ മെത്രാനാണ്.  ടായ്യുവാന്‍ രൂപതയുടെ കീഴിലുള്ള സഫ്രഗന്‍ രൂപതയായി പുതിയതായി രൂപീകൃതമായ ല്യൂലിയാങ് രൂപതയുടെ മെത്രാനായുള്ള അദ്ദേഹത്തിന്റെ അഭിഷേകം ല്യൂലിയാങ്ങിലെ ഫന്യാങിലുള്ള സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ നടന്നു.

അഭിഷേക ചടങ്ങിന് ടായ്യുവാന്‍ രൂപതയുടെ മെത്രാനായ പോള്‍ മെങ് നിംഗ്യു മുഖ്യകാര്‍മികനായിരുന്നു. മെത്രാന്‍മാരായ പീറ്റര്‍ ലിയു ജെന്‍ഷു,  പോള്‍ മാ കുങ്ഗോ, പീറ്റര്‍ ഡിങ് ലിംഗ്ബിന്‍ എന്നിവര്‍ സഹകാര്‍മികരായി.130 വൈദികരും 450 വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.

1973 ഓഗസ്റ്റ് 3-ന് ഷാന്‍ഷിയിലെ വെന്‍ഷുയില്‍ ജനിച്ച ആന്റണി ജി വെയ്‌ഷോങ്ങ്, ബെയ്ജിംഗിലെ നാഷണല്‍ സെമിനാരിയില്‍ 1995-2001 കാലയളവില്‍ ദൈവശാസ്ത്രം പഠിച്ചു. 2001 ഒക്ടോബര്‍ 14-ന് പുരോഹിതനായി അഭിഷിക്തനായി.

ജര്‍മനയില്‍ തുടര്‍പഠനം നടത്തിയശേഷം ഫന്യാങ് രൂപതയില്‍ ഇടവക വികാരി, പാസ്റ്ററല്‍ കേന്ദ്രത്തിന്റെ തലവന്‍, വികാര്‍ ജനറല്‍ എന്നീ പദവികള്‍ വഹിച്ചു. 2024 ഒക്ടോബര്‍ 28-ന് അജപാലന ക്രമീകരണങ്ങളുടെ ഭാഗമായി ഫന്യാങ് രൂപതയെ ഇല്ലാതാക്കി ല്യൂലിയാങ് രൂപത സ്ഥാപിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ രൂപതയുടെ ബിഷപ്പായി ആന്റണി ജി വെയ്‌ഷോങ്ങിനെ നിയമിക്കുകയായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?