Follow Us On

01

July

2025

Tuesday

സഭൈക്യ പ്രാര്‍ത്ഥനാവാരം

സഭൈക്യ പ്രാര്‍ത്ഥനാവാരം
തൃശൂര്‍: കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെയും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെയും നേതൃത്വത്തില്‍ നടക്കുന്ന സഭൈക്യ പ്രാര്‍ത്ഥനാവാരത്തിന്റെ ഭാഗമായി ജനുവരി 24ന് വൈകുന്നേരം ആറിന് മാര്‍ത്ത്മറിയം വലിയപള്ളിയില്‍ നടക്കുന്ന സമ്മേളനം സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി മാര്‍ ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തും. മലബാര്‍ സ്വതന്ത്രസുറിയാനി സഭാതലവന്‍ സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് ക്ലീമിസ് മെത്രാപ്പോലീത്ത എന്നിവര്‍ അനുഗ്രഹസന്ദേശം നല്‍കും.
25 ന് പട്ടം സെന്റ് മേരീസ് കാതോലിക്കോസ് സെന്ററില്‍ നടക്കുന്ന സമാപന സമ്മേളനം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?