Follow Us On

22

June

2025

Sunday

ബ്രൂവറി ഡിസ്റ്റിലറി അനുമതി നല്കാനുള്ള തീരുമാനം പിന്‍വലിക്കണം: കെസിബിസി മദ്യവിരുദ്ധ സമിതി

ബ്രൂവറി ഡിസ്റ്റിലറി അനുമതി നല്കാനുള്ള തീരുമാനം പിന്‍വലിക്കണം: കെസിബിസി മദ്യവിരുദ്ധ സമിതി

മാനന്തവാടി: പാലക്കാട് സ്വാകാര്യകമ്പനിക്ക് ബ്രൂവറി ഡിസ്റ്റലറി അനുമതി നല്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപത ആവശ്യപ്പെട്ടു. തെരെഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് വിരുദ്ധമായി മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും ഗണ്യമായ രീതിയില്‍ വര്‍ധിപ്പിക്കുന്ന നടപടിയില്‍ നിന്നും പിന്തിരിയണമെന്നും പുതിയതായി ആയിരത്തിലധികം ബാറുകളും നൂറ് കണക്കിന് മദ്യശാലകളും തുറന്ന് കൊടുത്ത നടപടികള്‍ പുന:പരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.രൂപത ഡയറക്ടര്‍ ഫാ.സണ്ണി മഠത്തില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് വി.ഡി രാജു അധ്യക്ഷ്യനായി. മാത്യു ആര്യപ്പള്ളി, റ്റെസി കറുത്തേടത്ത്, റീത്ത സ്റ്റാലി, മരിയ ഇഞ്ചിക്കാലായില്‍, ലില്ലി പെരുമ്പനാനിയില്‍ എന്നിവര്‍ പ്രസംഗിച്ചു

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?