കൊച്ചി: സാമ്പത്തിക പ്രതിസന്ധി ഉയര്‍ത്തിക്കാട്ടി സംസ്ഥാ നത്തെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി യാതൊരു കാരണവശാലും നീതീകരിക്കാനാവില്ലെന്നും അടിയന്തരമായി സ്‌കോളര്‍ഷിപ്പുകള്‍ പഴയതുപോലെ തുടരുവാന്‍ നടപടിയുണ്ടാകണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍.
ഭരണരംഗത്തെ കെടുകാര്യസ്ഥതയും ധൂര്‍ത്തും സൃഷ്ടിച്ച പ്രതിസന്ധിക്ക് ന്യൂനപക്ഷ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ ബലിയാടാക്കുകയാണ്. രാഷ്ട്രീയ ഭരണനേതൃത്വങ്ങളിലെ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ബോധപൂര്‍വ്വം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് കേരളമിന്ന് നേരിടുന്നത്. ഈ നില തുടര്‍ന്നാല്‍ പുതുതലമുറയിലെ മിടുക്കരായ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവും പ്രതീക്ഷകളും നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഭാവിയില്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്ന സാഹചര്യവും ഉണ്ടാകും.
കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നല്‍കിയിരിക്കുന്ന വിവിധ സ്‌കോളര്‍ഷിപ്പു തുകകള്‍ സംസ്ഥാനം വകമാറ്റി ചെലവഴിച്ചിട്ടുണ്ടോയെന്ന് അന്വേഷിഗണമെന്നും വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *