വത്തിക്കാന്‍ സിറ്റി: മറ്റ് ക്രൈസ്തവ വിഭാഗങ്ങളുമായുള്ള ‘സമ്പൂര്‍ണ ഐക്യ’ത്തിനുള്ള തന്റെ ആഗ്രഹം ആവര്‍ത്തിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. പാപ്പയെ സന്ദര്‍ശിക്കാനെത്തിയ പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളില്‍ നിന്നുള്ള യുവപുരോഹിതരെയും സന്യാസിമാരെയും സ്വീകരിച്ചപ്പോഴാണ് പാപ്പ തന്റെ ആഗ്രഹം ആവര്‍ത്തിച്ചത്.
പൊതുവായ വിശ്വാസത്തിന്റെ പ്രഖ്യാപനത്തിന്, ഒന്നാമതായി, നാം പരസ്പരം സ്‌നേഹിക്കേണ്ടത് ആവശ്യമാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. വിഭജിച്ചു നില്‍ക്കുന്ന ക്രൈസ്തവര്‍ ഏക വിശ്വാസം ഏറ്റുപറയുന്നതിലൂടെ ഐക്യം കണ്ടെത്തേണ്ട ശകലങ്ങളാണെന്ന് തന്നെ സന്ദര്‍ശിച്ച പൗരസ്ത്യ, അര്‍മേനിയന്‍, കോപ്റ്റിക്, എത്യോപ്യന്‍, എറിട്രിയന്‍, മലങ്കര, സുറിയാനി ഓര്‍ത്തഡോക്‌സ് സഭകളിലെ യുവ പുരോഹിതരും സന്യാസിമാരും അടങ്ങിയ സംഘത്തോട് പരിശുദ്ധ പിതാവ് പറഞ്ഞു. വിശ്വാസം ഏറ്റുപറയുന്നതിനായി നമുക്ക് പരസ്പരം ആവശ്യമുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
എല്ലാ ക്രൈസ്തവര്‍ക്കും പൊതുവായുള്ള വിശ്വാസത്തിന്റെ ‘അടയാളം’ പ്രഖ്യാപിച്ച ആദ്യത്തെ എക്യുമെനിക്കല്‍ കൗണ്‍സിലായ നിഖ്യ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികം ആഘോഷിക്കുന്ന വര്‍ഷത്തില്‍ നടക്കുന്ന ഈ സന്ദര്‍ശനത്തിന് ‘പ്രത്യേക പ്രസക്തി’യുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.
ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായുള്
കത്തോലിക്കാ സഭയും പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളും തമ്മിലുള്ള ദൈവശാസ്ത്ര സംവാദത്തിനായുള്ള ജോയിന്റ് ഇന്റര്‍നാഷണല്‍ കമ്മീഷന്‍ നേതൃത്വം നല്‍കുന്ന ‘സമ്മാന കൈമാറ്റത്തിന്’ മാര്‍പ്പാപ്പ നന്ദി രേഖപ്പെടുത്തി. ‘സത്യത്തിന്റെ സംവാദവുമായി ചേര്‍ന്നുപോകുന്നതാണ് സ്‌നേഹത്തിന്റെ ഈ സംവാദമെന്ന്’ പാപ്പ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *