വിയന്ന/ബെര്‍ലിന്‍: ജര്‍മനയിലെയും ഓസ്ട്രിയയിലെയും മുസ്ലീം കുടിയേറ്റക്കാര്‍ നടത്തിയ തീവ്രവാദസ്വഭാവമുള്ള വ്യത്യസ്ത ആക്രമണങ്ങളില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 40ഓളമാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഓസ്ട്രിയയിലെ വിലാച്ചില്‍ 23 വയസുള്ള സിറിയന്‍ അഭയാര്‍ത്ഥി നടത്തിയ ആക്രമണത്തില്‍ 14 വയസുള്ള ആണ്‍കുട്ടി കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജര്‍മനിയിലെ മ്യൂണിച്ചില്‍ 24 വയസുള്ള അഫ്ഗാന്‍ അഭയാര്‍ത്ഥി ഒരു ലേബര്‍ യൂണിയന്‍ പ്രകടനത്തിനിടയിലേക്ക് വണ്ടി ഓടിച്ച് കയറ്റുകയായിരുന്നു. ഇതില്‍ 37 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അമ്മയും കുഞ്ഞും പിന്നീട് മരണത്തിന് കീഴടങ്ങി.
മ്യൂണിച്ചിലും വിലാച്ചിലും നടന്ന ക്രൂരതക്ക് ദേശമോ മുഖമോ തൊലിയുടെ നിറമോ ഇല്ലെന്ന് ഓസ്ട്രിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. മ്യൂണിച്ചിലെ പരിശുദ്ധ മറിയത്തിന്റെ നാമധേയത്തിലുള്ള കത്തീഡ്രലില്‍ നടന്ന മതാന്തര അനുസ്മരണ ചടങ്ങിന് കര്‍ദിനാള്‍ റെയിനാര്‍ഡ് മാര്‍ക്‌സ് നേതൃത്വം നല്‍കി. ബവേറിയന്‍ മിനിസ്റ്റര്‍ പ്രസിഡന്റ് മാര്‍ക്കസ് സോഡറും മ്യൂണിക്ക് മേയര്‍ ഡെയ്റ്റര്‍ റെയ്റ്ററും പ്രാര്‍ത്ഥനയ്ക്ക് ശേഷം സമൂഹത്തെ അഭിസംബോധന ചെയ്തു. അഭയാര്‍ത്ഥികള്‍ നടത്തുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഓസ്ട്രിയയും ജര്‍മനിയും പിന്തുടരുന്ന കുടിയേറ്റ നയം പുനഃപരിശോധിക്കുവാനുള്ള സമ്മര്‍ദ്ദം ശക്തമാവുകയാണ്.
Leave a Comment
Your email address will not be published. Required fields are marked with *